ഇനി മുതല്‍ ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല; വിലക്കേര്‍പ്പെടുത്തി റെയില്‍വേ

0
173

ന്യൂദല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ രാത്രിയില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി റെയില്‍വേ. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.

ഈ സമയം ചാര്‍ജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാനാണ് റെയില്‍വേ തീരുമാനം. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപ്പിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപ്പിടുത്തതിന് പിന്നാലെ തന്നെ രാത്രി ചാര്‍ജിംഗ് ഒഴിവാക്കണമെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

റെയില്‍വേയുടെ എല്ലാ സോണുകളിലും തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here