mediavisionsnews

റിസ്‌വാനയുടെ ദുരൂഹ മരണം; ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റു ചെയ്തു

കോഴിക്കോട്: വടകര അഴിയൂർ സ്വദേശി റിസ്‍വാനയുടെ മരണത്തില്‍ ഭർത്താവ് ഷംനാസിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു. ജില്ല ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേര്‍ത്ത് ജില്ല ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അഴിയൂർ ചുങ്കം...

14 വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെത്തേടി ഒടുവില്‍ സമ്മാനമെത്തി

ദുബൈ: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ഇതാദ്യമായി ജോര്‍ദാന്‍ പൗരന് സമ്മാനം. സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്ത ഇബ്രാഹിം ആബെദ് ലുത്ഫി ഒത്‍മാനാണ് ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിലെ  സമ്മാനം പ്രതീക്ഷിച്ച് കഴിഞ്ഞ 14 വര്‍ഷമായി ഒത്‍മാനും അടുത്ത സുഹൃത്തുക്കളും ഭാഗ്യം പരീക്ഷിക്കുകയാണ്. ഒടുവില്‍ അവരെത്തേടി സമ്മാനമെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ പണം നല്‍കിയ...

നേപ്പാൾ വിമാന ദുരന്തം;ഇന്ത്യക്കാരായ 4 പേർ അടക്കം മുഴുവൻ യാത്രക്കാരും മരിച്ചു, 21 മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു: ഇന്ത്യക്കാരുൾപ്പടെ നേപ്പാളിൽ തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. കണ്ടെടുത്ത ഇരുപത്തിയൊന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് ഏതാണ്ട് ഇരുപത് മണിക്കൂറിന് ശേഷമാണ് നേപ്പാൾ സൈന്യം തകർന്ന വിമാനത്തിന് അരികിലെത്തുന്നത്. പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ്...

മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക്, വിദ്യാ‍‍ർത്ഥികളെ തടഞ്ഞു, ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍...

തിരുവനന്തപുരത്ത് വാളുമായി ‘ദുർഗാവാഹിനി’ റാലി നടത്തിയവർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന...

66 മീറ്റർ നീളവും 44 മീറ്റർ വീതിയും… ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുമായി ബി.സി.സി.ഐ; ഗിന്നസ് റെക്കോര്‍ഡ്

രണ്ട് മാസം നീണ്ടുനിന്ന ലോകക്രിക്കറ്റിന്‍റെ ആവേശപ്പൂരമായ ഐ.പി.എല്ലിന് ഇന്നലെ കൊടിയിറങ്ങി. അരങ്ങേറ്റ സീസണിൽ കറുത്ത കുതിരകളായി കിരീടം ചൂടി ഗുജറാത്ത് ടൈറ്റൻസ് അത്ഭുതപ്പെടുത്തിയപ്പോള്‍ മലയാളി ആരാധകര്‍ക്ക് നിരാശയുടെ ദിനമായിരുന്നു. കാരണം ഫൈനലില്‍ വീണുപോയത് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഐ.പി.എല്‍ സമാപനച്ചടങ്ങിനിടെ ഒരു അപൂർവനേട്ടത്തിന് ബി.സി.സി.ഐ അര്‍ഹരായി. ഭീമന്‍ ജേഴ്സി ഉണ്ടാക്കി ഗിന്നസ്...

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് മാസം 4000 രൂപ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള 'പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസം നാലായിരം രൂപ, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 'കോവിഡിനെ തുടര്‍ന്ന്...

‘രാജ്യസഭാ സീറ്റ് എവിടെ? സോണിയാജി പറയണം’, പ്രതിഷേധവുമായി നഗ്മയും പവൻ ഖേരയും

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും, കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷമായെന്നും നഗ്മ തുറന്നടിക്കുന്നു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം...

അക്കൗണ്ടിലേക്ക് പണമൊഴുകി; ചെന്നൈയിൽ അല്പനേരത്തേക്ക് കോടീശ്വരരായത് 100 പേർ

ചെന്നൈ: അല്പനേരത്തേക്ക് ചെന്നൈയിൽ കോടീശ്വരരായത് 100 പേർ. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ടി. നഗറിലെയും നഗരത്തിലെ മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് 13 കോടി രൂപ എത്തിയത്. എന്നാൽ, അധികം വൈകാതെ ബാങ്ക് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. സാങ്കേതികപിഴവ് എന്നാണ് വിശദീകരണം. 10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്.എം.എസ്. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ 13 കോടിയിലേറെ രൂപ!...

‘അറബികള്‍ മരിക്കട്ടെ’; അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചെത്തി തീവ്ര വലതുപക്ഷ ഇസ്രഈലികള്‍; പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ്, അറസ്റ്റ്

ജെറുസലേം: അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് തീവ്ര ജൂത ദേശീയവാദികളായ ഇസ്രഈലികള്‍ നടത്തിയ ഫ്‌ളാഗ് മാര്‍ച്ചിന് മുന്നോടിയായി നൂറുകണക്കിന് ഇസ്രഈലികള്‍ പള്ളിയില്‍ അതിക്രമിച്ച് പ്രവേശിച്ചത് സംഘര്‍ഷത്തിനിടയാക്കി. പള്ളിയില്‍ പ്രവേശിച്ച തീവ്ര വലതുപക്ഷ ഇസ്രഈലികള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും കുറഞ്ഞത് 18 ഫലസ്തീനികളെയെങ്കിലും അറസ്റ്റ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്. ഇസ്രഈല്‍ പൊലീസ് തന്നെയാണ്...

About Me

36419 POSTS
0 COMMENTS
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img