തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
ദേവസ്വം ബോര്‍ഡ് ജങ്ഷന് മുന്നിലായി വെച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തള്ളിമാറ്റി ക്ലിഫ് ഹൗസ് പരിസരത്തേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പൊലീസ് ഇവരെ തടഞ്ഞത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍...
ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.
ഇസ്ലാമിക്...
തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് സാംപിൾ ശേഖരിച്ച് പരിശോധിച്ചു. നോറോ വൈറസ് സ്ഥിരീകരിച്ച രണ്ടുകുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്രദ്ധിക്കണം. കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തിൽ ഭേദമാക്കാമെന്നും മന്ത്രി പറഞ്ഞു.
ഗുരുതരമല്ലെങ്കിലും ശ്രദ്ധിക്കണം
വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്....
സാൻഫ്രാൻസിസ്കോ: ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി അധിക സുരക്ഷ ഒരുക്കി വാട്ട്സ്ആപ്പ് (Whatsapp). പുതിയ സെക്യൂരിറ്റി ലോഗിന്‍ സംവിധാനം വാട്ട്സ്ആപ്പ് അടുത്ത അപ്ഡേറ്റോടെ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാട്ട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ കൂടിയാണ് പുതിയ സംവിധാനം എന്നാണ് വിവരം.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍...
കാഞ്ഞങ്ങാട്: പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലേക്ക് അജ്ഞാതർ ബീയർ കുപ്പി വലിച്ചെറിഞ്ഞു. ഇന്നലെ പുലർച്ചെ 2.45നാണു സംഭവം. പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം കെട്ടിടത്തിനു മുൻപിലേക്കാണ് ബീയർ കുപ്പികൾ വലിച്ചെറിഞ്ഞത്. കാലിയായ 2 കുപ്പികളാണ് പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി എറിഞ്ഞത്. ആരാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡിൽ നിന്നാണ് കുപ്പി വലിച്ചെറിഞ്ഞത്.
ഈ സമയത്ത്...
റിയാദ്: പ്രവാചകനെതിരായ ബി.ജെ.പി വക്താവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യയെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. നേരത്തെ ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങളും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു.
‘ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവ് പ്രവാചകനെ നിന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളെ വിദേശകാര്യം അപലപിക്കുന്നു,’ സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
വിദ്വേഷ...
തിരുവനന്തപുരം : സ്വർണ വില ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38280 രൂപയായി. ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10...
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്ത്. അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാന്‍ എന്നീ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് രഗത്ത് വന്നത്.
മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ...
കൊല്ലം: മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ...
കേരളത്തിൽ വരുംദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടുമെന്ന് മുന്നറിയിപ്പ് നൽകി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എൻ കെ അറോറ. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലിയാണ് ഒത്തുകൂടിയത്. ഇത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമാകുമെന്ന് ഡോ.എൻ കെ അറോറ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലും നേതാക്കളും ആൾക്കൂട്ടവും മാസ്‌ക് ധരിച്ചില്ല. കൊവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...