mediavisionsnews

വിരട്ടാനൊന്നും നോക്കണ്ട, ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട. നാടിന്റെ താത്‌പര്യത്തിന് എതിരായി നിൽക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവർ ഏത് തരത്തിലുള്ള പിപ്പടി കാട്ടിയാലും...

വിവാഹിതനാകാന്‍ മാസങ്ങള്‍ മാത്രം, മഹ്‌സൂസില്‍ 21 ലക്ഷം നേടി പ്രവാസി മലയാളി, ഇരട്ടി സന്തോഷം

ദുബൈ: 79-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍ മുഹമ്മദ്. ദുബൈയില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പെര്‍ഫ്യൂം, ആക്‌സസറീസ് കട നടത്തുകയാണ് മുഹമ്മദ്. സിറിയയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമുള്ള മറ്റ് രണ്ട് പ്രവാസികളും പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടി. സമൂഹത്തിന് നന്മ ചെയ്യുകയും ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്ന, ഈവിങ്‌സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള മഹ്‌സൂസ്,...

ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ദില്ലി: ഇസ്‌ലാം മതത്തെയും മുസ്‌ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി)  ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യർഥിച്ചു. ടിവി ചർച്ചക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് ലോ ബോർഡിന്റെ നിർദേശം. ഇസ്‌ലാമിനെ...

പ്രവാചകന്‍ ജീവിച്ചിരുന്നെങ്കില്‍ മുസ്‌ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയേനെ; വിവാദമായി തസ്ലിമ നസ്റിന്റെ പരാമര്‍ശം

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധത്തില്‍ വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്‍ നടത്തിയ പ്രതികരണവും വിവാദത്തില്‍. പ്രവാചകന്‍ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിപ്പോയേനെ എന്നു കുറിച്ച അവരുടെ പ്രതികരണത്തില്‍ ‘ഇനി പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത്...

പൊലീസിനു നേരെ ‘പറന്നെത്തി’ ബിരിയാണി ചെമ്പ്, നിലം തൊട്ടയുടൻ ‘കസ്റ്റഡി’യിലെടുത്തു; ചെമ്പ് വിട്ടുകിട്ടാൻ വാക്കേറ്റം

കാസർകോട് ∙ സ്വർണക്കള്ളക്കടത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പെറിഞ്ഞു. പ്രകടനവും പ്രസംഗവും കഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവർത്തകർ കലക്ടറേറ്റിനു മുൻപിലെ ബാരിക്കേഡ് തകർക്കാൻ ആദ്യം ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു നേതാക്കളുടെ പ്രസംഗത്തിനു ശേഷം വീണ്ടും...

കുതിച്ചുചാടി സ്വർണവില; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി. ഇന്നലെ  ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ്...

സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി: ഒപ്പം 40 അംഗ സംഘം; വഴികള്‍ അടച്ചു, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. കോട്ടയത്ത് പലവഴികളിലും ഗതാഗതം നിയന്ത്രിച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ്...

പ്രവാചക പരാമര്‍ശത്തില്‍ പ്രതിഷേധം അക്രമാസക്തം; റാഞ്ചിയില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു

ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാംനഗര്‍ സ്വദേശി മൊബാസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗറിലെ സാഹില്‍ എന്നിവരാണ് മരിച്ചത്. റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ റാഞ്ചിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍...

മുഖ്യമന്ത്രിയുടെ പടം വച്ച് ലുക്ക്ഔട്ട് നോട്ടീസ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് മുസ്​ലിം യൂത്ത് ലീഗ്. നാളെ 11 മണിക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്...

സഊദി അറേബ്യ ഗൾഫ് പ്രവാസികൾക്കായി പുതിയ വിസ സന്ദർശക അവതരിപ്പിക്കുന്നു

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നിവാസികൾക്കായി സഊദി അറേബ്യ ഉടൻ പുതിയ വിസ പദ്ധതി അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് വെളിപ്പെടുത്തി. 2019-ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദസഞ്ചാരത്തിനായി വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും അൽ ഖത്തീബ് പറഞ്ഞു. ബുധനാഴ്ച സിഎൻബിസി അറബിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021...

About Me

35989 POSTS
0 COMMENTS
- Advertisement -spot_img

Latest News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...
- Advertisement -spot_img