വിവാഹിതനാകാന്‍ മാസങ്ങള്‍ മാത്രം, മഹ്‌സൂസില്‍ 21 ലക്ഷം നേടി പ്രവാസി മലയാളി, ഇരട്ടി സന്തോഷം

0
255

ദുബൈ: 79-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍ മുഹമ്മദ്. ദുബൈയില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പെര്‍ഫ്യൂം, ആക്‌സസറീസ് കട നടത്തുകയാണ് മുഹമ്മദ്. സിറിയയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമുള്ള മറ്റ് രണ്ട് പ്രവാസികളും പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടി.

സമൂഹത്തിന് നന്മ ചെയ്യുകയും ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്ന, ഈവിങ്‌സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള മഹ്‌സൂസ്, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ ആളുകളെ ഈ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിച്ചുകൊണ്ട് യാത്ര തുടരുകയാണ്.

ഇതേ പ്രതിവാര നറുക്കെടുപ്പില്‍ 2,365 പേരാണ് വിജയികളായത്. ആകെ 3,000,000ത്തിലധികം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 61 ഭാഗ്യശാലികള്‍ 2,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു.

ആറ് വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന മുഹമ്മദിന് എട്ട് സഹോദരങ്ങളാണുള്ളത്. ഈ വിജയം ഒന്നിലേറെ ആളുകളുടെ ജീവിതത്തിലാണ് അര്‍ത്ഥവത്തായ മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്നത്. ഈ വര്‍ഷം അവസാനം വിവാഹിതനാകാന്‍ പോകുന്ന മുഹമ്മദ്, കൃത്യസമയത്ത് പണം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

‘നിങ്ങള്‍ക്കറിയാമല്ലോ വിവാഹത്തിന് വലിയ ചെലവുണ്ട്. ഈ പണം ശരിയായ സമയത്ത് ലഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എന്റെ വിവാഹച്ചെലവുകള്‍ക്ക് പുറമെ, ഈ പണം കൊണ്ട് എന്റെ അമ്മയ്ക്ക് സ്വര്‍ണം സമ്മാനമായി വാങ്ങി നല്‍കാനും ആഗ്രഹമുണ്ട്’- മുഹമ്മദ് പറഞ്ഞു.

പെര്‍ഫ്യൂം കടയിലെ സെയില്‍സ് അസോസിയേറ്റ് ആയാണ് മുഹമ്മദ് യുഎഇയിലെ തന്റെ യാത്ര ആരംഭിച്ചത്. അഞ്ച് വര്‍ഷം അദ്ദേഹം അവിടെ ജോലി ചെയ്തു. വളരെയേറെ കഠിനാധ്വാനത്തിന് ശേഷം പണം സമ്പാദിച്ച് മറ്റൊരു കടയില്‍ നിക്ഷേപം നടത്തുകയും അദ്ദേഹത്തിന്റെ ബോസിന്റെ പാര്‍ട്ണറാകുകയും ചെയ്തു.

ഇപ്പോള്‍ ഭാഗ്യവും മുഹമ്മദിനെ തുണച്ചതോടെ ബിസിനസിന്റെ വളര്‍ച്ചയിലേക്ക് സമ്മാനത്തുകയില്‍ ഒരു ഭാഗം നിക്ഷേപിക്കാനും മുഹമ്മദ് പദ്ധതിയിടുന്നുണ്ട്. ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുകയും സമൂഹത്തെ ദീര്‍ഘകാലത്തേക്ക് പോസിറ്റീവായി സ്വാധീനിക്കാനും  മഹ്‌സൂസിന് സാധിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് ഈ വിജയം.

ക്രിക്കറ്റില്‍ തല്‍പ്പരനായ അദ്ദേഹം താന്‍ വിജയിച്ചെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞതിങ്ങനെ; ‘ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. തത്സമയ മഹ്‌സൂസ് നറുക്കെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ പുറത്തായിരുന്നു. വീട്ടിലെത്തിയ ശേഷം വൈഫൈ കണക്ട് ചെയതപ്പോള്‍  എനിക്ക്, ഞാന്‍ വിജയിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള മഹ്‌സൂസിന്റെ ഇ മെയില്‍ നോട്ടിഫിക്കേഷന്‍ വന്നു. ഞെട്ടിപ്പോയ ഞാന്‍ പെട്ടെന്ന് തന്നെ എന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചു. വിജയിച്ചെന്ന് ഉറപ്പായപ്പോള്‍ വളരെയധികം സന്തോഷം തോന്നി’ മുഹമ്മദ് വിശദമാക്കി.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും എന്‍ട്രി ലഭിക്കും. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here