ദുബൈ: യുഎഇയിലെ പുതുക്കിയ വിസാ സംവിധാനമനുസരിച്ച്, വിസാ കാലാവധി അവസാനിച്ച ശേഷമോ, അല്ലെങ്കില്‍ അത് റദ്ദാക്കിയ ശേഷമോ 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ട വിസാ ഉടമകള്‍ക്ക് അനുമതിയുണ്ടെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസക്കാരും അവരുടെ കുടുംബാംഗങ്ങളും, ഗ്രീന്‍ വിസയുള്ളവരും അവരുടെ കുടുംബാംഗങ്ങളും, രാജ്യത്ത് താമസിക്കുന്ന വിദേശിയുടെ വിധവയോ, അല്ലെങ്കില്‍ വിവാഹ മോചിതയോ; പഠനം അവസാനിച്ച വിദ്യാര്‍ത്ഥികള്‍, രാജ്യത്തെ ഒരു സര്‍വകലാശാലയോ കോളജോ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവരാണ് ഈ അഞ്ച് വിഭാഗത്തില്‍പ്പെട്ടവര്‍.
കൂടാതെ, ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തി(എംഒഎച്ച്ആര്‍ഇ)ന്
മൂന്ന് മാസത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ രണ്ട് വിഭാഗങ്ങള്‍ക്ക് അനുവാദമുണ്ടെന്നും ഐസിപി കൂട്ടിച്ചേര്‍ത്തു. വിദഗ്ധ പ്രൊഫഷനുകളിലുള്ള താമസക്കാരും പ്രോപര്‍ട്ടി ഉടമകളുമാണിവര്‍.
ഗ്യാരന്ററോ ഹോസ്റ്റോ ഉള്ള വിസാ ഉടമകളുടെ യുഎഇയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസത്തിന് പകരം 60 ദിവസമാക്കി പരിഷ്‌കരിച്ചതായും അധികൃതര്‍ പറഞ്ഞു. റെസിഡെന്റ്‌സ്, വീട്ടുജോലിക്കാര്‍, കുടുംബാംഗങ്ങള്‍, ഗ്യാരന്ററോ ഹോസ്റ്റോ ഉള്ള മറ്റ് വിസാ ഉടമകള്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം.
ദുരന്തങ്ങളും യുദ്ധങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളിലെ വിസാ ഉടമകള്‍, വിദേശ റിട്ടയര്‍മാര്‍, വെര്‍ച്വല്‍ തൊഴില്‍ ദാതാക്കള്‍, നിക്ഷേപകന്‍, പാര്‍ട്ണര്‍ എന്നിവരുടെ വിസ കാലാവധിയായാലോ, അല്ലെങ്കില്‍ റദ്ദാക്കിയാലോ 30 ദിവസം രാജ്യത്ത് തുടരാന്‍ അനുവാദമുണ്ട്.
പുതിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വെബ്‌സൈറ്റും സ്മാര്‍ട് ആപ്‌ളിക്കേഷനും ആക്‌സസ് ചെയ്ത്, ഈ ആനുകൂല്യങ്ങളെ കുറിച്ച് അറിയാനും അവയ്ക്കായി അപേക്ഷിക്കാനും ഐസിപി ഉണര്‍ത്തി.

