Wednesday, May 8, 2024

National

ഭാര്യയെ കൈവണ്ടിയില്‍ ആശുപത്രിയിലെത്തിക്കുന്ന ഭര്‍ത്താവ്; ഒടുവില്‍ ദാരുണമായ മരണം

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നാം അറിയാറുണ്ട്. ഇവയില്‍ പലതും നമ്മെ പുതിയ ചിന്തകളിലേക്ക് വഴിതെളിയിക്കുന്നതും ആകാറുണ്ട്. അതുപോലെ തന്നെ ആകെ സമൂഹത്തിന് തന്നെ ഓര്‍മ്മപ്പെടുത്തലാകുന്ന ( Social Responsibility ) സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സാമ്പത്തികമായി...

ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: 2021ലെ ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍, മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു എഫ്ബി അക്കൗണ്ട് എന്നിവ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടു. ഇതിലൊരു വാര്‍ത്താ വെബ്സൈറ്റും ഉള്‍പ്പെടുന്നു. ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകള്‍ക്ക് എല്ലാം കൂടി ഇതുവരെ ഏകദേശം 260 കോടിയിലധികം...

കർണാടകയിൽ മാസ്ക് പൂർണമായും ഒഴിവാക്കാൻ ആലോചന; തീരുമാനം ഉടനെയെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തിൽ കർണാടകയിൽ മാസ്ക് പൂർണമായും ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിൽ മാസ്ക് നിർത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. ഇതിനകം തന്നെ രാജ്യത്തെ നാല് സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമാക്കിയുള്ള നിയമത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ 90 ശതമാനം ആളുകളും മാസ്ക്...

ആകെയുള്ളത് 50 ലക്ഷവും 10 പവനും; സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വയോധിക! രാഹുൽ ഗാന്ധിയെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് പുഷ്പ

ഡെറാഡൂണ്‍: സ്വന്തം പേരിലുള്ള എല്ലാ സ്വത്തുവഹകളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വായോധിക. ഡെറാഡൂണില്‍ നിന്നുള്ള 78 കാരിയായ പുഷ്പ മുന്‍ജിയലാണ് തന്റെ പേരിലുള്ള 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും മറ്റും രാഹുല്‍ ഗാന്ധിയുടെ പേരിൽ എഴുതി വെച്ചത്. തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നതിന്റെ...

തര്‍ക്കത്തിന് പിന്നാലെ എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂദല്‍ഹി: വഴക്കിനെ തുടര്‍ന്ന് എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ദല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നതായാണ് കുട്ടിയെ വീട്ടുകാര്‍ അവസാനമായി കണ്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കുട്ടിയെ...

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ; രോഗവ്യാപന നിരക്കിൽ കേരളം മുന്നിൽ

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോ​ഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ. കേരളത്തിൽ ഇന്നലെ 256 പുതിയ രോ​ഗികൾ;...

വിജയിക്കാൻ ഈ കുട്ടി പഠിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ; വൈറൽ വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

സമൂഹമാധ്യമങ്ങളിലെ ഹൃദ്യവും പ്രചോദനം നൽകുന്നതുമായ കുറിപ്പുകളും പോസ്റ്റുകളും പതിവായി പങ്കുവയ്ക്കുന്ന വ്യക്തിയാണ്  മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്ര. അത്തരത്തിലുള്ള ഒരു വിഡിയോയാണ് അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു ആൺകുട്ടി നിശ്ചദാർഢ്യവും ക്ഷമയും കൊണ്ട് ലക്ഷ്യം നേടിയെടുക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഒരു ജലാശയത്തിനരികിൽ കപ്പി പോലുള്ള ഒരു ഉപകരണം സ്ഥാപിച്ച് ചൂണ്ട ഉപയോഗിച്ച് മീൻ...

തുടർച്ചയായി 387 കിലോമീറ്റർ ഓടി, പുത്തൻ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു (വീഡിയോ)

ഹൈദരാബാദ്: വാഹനപൂജയ്ക്കായി കൊണ്ടുവന്ന പുത്തൻ ബൈക്ക് പൊട്ടിത്തെറിച്ചു. ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടനെയായിരുന്നു വാഹനം പൊട്ടിത്തെറിച്ചത്. റോയൽ എൻഫീൽഡ് (Royal Enfield) ബൈക്കാണ് അഗ്നിക്കിരയായത്.  മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടർച്ചയായി ഓടിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർച്ചയായി ഓടിച്ചത് മൂലം വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ്...

ഒന്നിലധികം ഹാന്റ് ബാഗേജ് അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്; ഇളവുകള്‍ ഇങ്ങനെ

ദുബൈ: യാത്രക്കാരെ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ ഇങ്ങനെ അനുവദിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലാപ്‍ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയവയ്‍ക്ക് ഇളവ് ലഭിക്കും. സ്‍ത്രീകളുടെ ഹാന്റ് ബാഗ്, ഓവര്‍കോട്ട് അല്ലെങ്കില്‍ റാപ്,...

ഐഫോണ്‍ വാങ്ങാം വന്‍ വിലക്കുറവില്‍; ഓഫര്‍ ഇങ്ങനെയാണ്

ദില്ലി: ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് വന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് ആപ്പള്‍ ഐസ്റ്റോര്‍, രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യ, ആപ്പിൾ ഐഫോൺ 12 വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫര്‍. മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 65,900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍12 ലഭിക്കുന്നത്....
- Advertisement -spot_img

Latest News

അംബാനിക്കും അദാനിക്കുമെതിരെ നരേ​ന്ദ്ര മോദി: ‘ഇരുവരും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകി? ടെമ്പോവാൻ നിറയെ നോട്ടുകെട്ട് കിട്ടിയോ?വെളിപ്പെടുത്തണം’

കരിംനഗർ (തെലങ്കാന): വ്യവസായ ഭീമന്മാരായ അംബാനിക്കും അദാനിക്കുമെതിരെ പരസ്യ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. അംബാനിയും അദാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകിയെന്ന് വെളിപ്പെടുത്തണമെന്ന്...
- Advertisement -spot_img