തര്‍ക്കത്തിന് പിന്നാലെ എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
230

ന്യൂദല്‍ഹി: വഴക്കിനെ തുടര്‍ന്ന് എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്.
പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ദല്‍ഹിയിലെ രോഹിണിയിലാണ് സംഭവം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നതായാണ് കുട്ടിയെ വീട്ടുകാര്‍ അവസാനമായി കണ്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കുട്ടിയെ കണ്ടെത്തുന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും, പിന്നീട് 13 വയസുള്ള സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.

കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 13 കാരനെ ചോദ്യം ചെയ്തത്. കുട്ടിയെ കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന് 13 വയസുകാരന്‍ പൊലീസിന് മൊഴി നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണവ് തായല്‍ പറഞ്ഞു.

കുട്ടിയുടെ മൃതദേഹവും മൊബൈല്‍ ഫോണും സൊഹാതി ഗ്രാമത്തിലെ ഒരു കാട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കൊലക്കുറ്റം ചുമത്തി ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല നടത്തുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ പക്കല്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു, ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here