കർണാടകയിൽ മാസ്ക് പൂർണമായും ഒഴിവാക്കാൻ ആലോചന; തീരുമാനം ഉടനെയെന്ന് ആരോഗ്യമന്ത്രി

0
140

ബംഗളൂരു: കോവിഡ് വളരെ കുറഞ്ഞ സാഹചര്യത്തിൽ കർണാടകയിൽ മാസ്ക് പൂർണമായും ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിൽ മാസ്ക് നിർത്തുന്നത് സംബന്ധിച്ച് കോവിഡ് സാങ്കേതിക സമിതിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ
പറഞ്ഞു.

ഇതിനകം തന്നെ രാജ്യത്തെ നാല് സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമാക്കിയുള്ള നിയമത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ 90 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ആരും അവരുടെ മേൽ പിഴ പോലും ചുമത്തുന്നില്ല. അതിനാൽ ഒരു തരത്തിൽ ഇത് അനൗദ്യോഗികമായി മാസ്ക് ഒഴിവാക്കിയതുപോലെ തന്നെയാണ്.

ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം നിരീക്ഷിച്ചുവരികയാണ്. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി സർക്കാരുകൾ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിയമം ഇതിനകം പിൻവലിച്ചിട്ടുണ്ട്.

എന്നിരുന്നാലും, കൊവിഡിൽ നിന്നുള്ള സംരക്ഷണത്തിനായി മാസ്ക് ധരിക്കുന്നത് ഒഴിവാക്കിയത് തിടുക്കത്തിലുള്ള തീരുമാനമാണെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here