Monday, May 20, 2024

National

ഒരു വയസ്സുകാരന്റെ മുകളിലൂടെ ട്രെയിന്‍ പാഞ്ഞ് പോയി; ശ്വാസം അടക്കിപ്പിടിച്ച കുഞ്ഞ് പോറല്‍ പോലും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

യുപി (www.mediavisionnews.in): ഇരമ്പിയാര്‍ത്തു പോകുന്ന ട്രെയിനിനടിയില്‍ നിന്ന് ഒരു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയില്‍വേ പാളത്തിലേക്ക് തെറിച്ച് വീണ കുഞ്ഞിന് മുകളിലൂടെ ട്രെയിന്‍ ചീറിപാഞ്ഞ് പോകുമ്പോള്‍ രക്ഷിതാക്കളും യാത്രക്കാരും പ്ലാറ്റ് ഫോമില്‍ ഒന്നും ചെയ്യാനാകാതെ തേങ്ങി കരയുകയായിരുന്നു. ട്രെയിന്‍ പോയി കഴിഞ്ഞ ഉടനെ ഒരു ചെറുപ്പക്കാരന്‍ പാളത്തിലേക്ക്...

വോട്ട് ചോദിക്കാനെത്തിയ ബിജെപി എംഎല്‍എയെ ചെരുപ്പുമാല അണിയിച്ചു

ഭോപ്പാല്‍(www.mediavisionnews.in): മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ ദിലിപ് ശെഖാവത്തിനെ ചെരുപ്പ്മാല അണിയിച്ചു. നഗദ നഗരത്തില്‍ വോട്ട് ചോദിക്കാനെത്തിയതായിരുന്നു ദിലിപ് ശെഖാവത്ത്. പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി ഒരാള്‍ എംഎല്‍എയെ ചെരിപ്പ് മാല അണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചെരിപ്പ് മാലയിട്ടയാളെ എംഎല്‍എയും ഒപ്പമുണ്ടായിരുന്നവരും മര്‍ദിക്കുകയും ചെയ്തു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്...

ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തു

ചെന്നൈ(www.mediavisionnews.in): ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി റെയില്‍വെ സുരക്ഷാ സേന പിടിച്ചെടുത്തു. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തെര്‍മോക്കോള്‍ ഐസ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാംസം റെയില്‍വെ സ്റ്റേഷനില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റെയില്‍വെ സുരക്ഷാ സേന പിടികൂടിയത്. ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പെട്ടികളില്‍...

‘എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?’ ; 15 മിനിറ്റ് പരസ്യ സംവാദനത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

അംബികാപൂര്‍(www.mediavisionnews.in): റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്ന അവസ്ഥയിലല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ‘ ഞാനുമായി റാഫേല്‍ കരാറില്‍ 15 മിനിറ്റ് സംവാദം നടത്താന്‍ മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. മോദിജി പറയുന്ന...

1200 കോടി രൂപാ ചെലവില്‍ 125 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍

കര്‍ണ്ണാടക (www.mediavisionnews.in): കര്‍ണ്ണാടകയില്‍ 125 അടി ഉയരത്തില്‍ 1200 കോടി ചിലവില്‍ ‘കാവേരി’ പ്രതിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍. നര്‍മ്മദാ തീരത്തെ പട്ടേല്‍ പ്രതിമയുടെ മാതൃകയിലാണ് കര്‍ണ്ണാടകയിലും പ്രതിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. കര്‍ണ്ണാടകയിലെ മാണ്ട്യ ജില്ലയില്‍ കാവേരി നദീ തീരത്തെ കെ.ആര്‍.എസ് അണക്കെട്ടിന് സമീപമായാണ് പ്രതിമ നിര്‍മ്മിക്കുന്നത്. കാവേരി നദിയെ അമ്മയായി സങ്കല്‍പ്പിച്ചാണ് പ്രതിമയുടെ നിര്‍മ്മാണമെന്നും,...

വിഷപാമ്പിനെ കഴുത്തില്‍ ചുറ്റി; യുവാവിന് ദാരുണാന്ത്യം

ആന്ധ്ര (www.mediavisionnews.in):പാമ്പാട്ടിയുടെ നിര്‍ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ചുറ്റിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലാണ് ജഗദീഷെന്ന  ഇരുപത്തിനാലുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പിനെവെച്ച് ആള്‍ക്കൂട്ടത്തെ രസിപ്പിക്കുകയായിരുന്നു പാമ്പാട്ടി. ഇതിന്റെയിടയ്ക്ക് ജനക്കൂട്ടത്തില്‍ നിന്നും ജഗദീഷിനെ ഇയാള്‍ വിളിച്ചുവരുത്തി പാമ്പിനെ കഴുത്തില്‍ അണിയാന്‍ നിര്‍ദേശിച്ചു. പാമ്പാട്ടിയുടെ വാക്ക് കേട്ട യുവാവ് അനുസരിക്കുകയും ചെയ്തു. ജഗദീഷിന്റെ സുഹൃത്ത് വിഡിയോയും എടുത്തു. കഴുത്തില്‍ ധൈര്യപൂര്‍വ്വം മൂര്‍ഖനെ ചുറ്റിയ...

പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നുകളഞ്ഞു

ചെന്നൈ (www.mediavisionnews.in): പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നായിരുന്നു യുവാവിനെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ ഒരു കടയുടെ മുന്നില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പൊലീസ് പിടിക്കൂടിയത്. ചോദ്യം...

മുഹമ്മദ് നബിയെയും ടിപ്പുവിനെയും കുറിച്ച്‌ വിദ്വേഷ പ്രസംഗം: മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബംഗലൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു സുല്‍ത്താനെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ മാദ്ധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റം ചേര്‍ത്താണ് സന്തോഷ് തിമ്മയ്യയെ അറസ്റ്റ് ചെയ്തത്. വലതുപക്ഷം പിന്തുണ നല്‍കുന്ന 'അസീമ' എന്ന...

‘മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നയം’ രാജസ്ഥാന്‍ നേതൃത്വത്തിനെതിരെ ബി.ജെ.പി സിറ്റിങ് എം.എല്‍.എ

ജയ്പൂര്‍ (www.mediavisionnews.in): മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു നല്‍കരുത് എന്നത് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയമായിരിക്കാമെന്ന് ബി.ജെ.പി എം.എല്‍.എ. കഴിഞ്ഞദിവസം ബി.ജെ.പിയില്‍ നിന്നും രാജിവെച്ച ഹബീബുര്‍ റഹ്മാനാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി 131 പേരടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ബി.ജെ.പിയുടെ രണ്ട് മുസ്‌ലിം എം.എല്‍.എമാരില്‍ ഒരാളായ റഹ്മാന് പകരം മോഹന്‍ റാം ചൗധരി...

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി തിങ്കളാഴ്ച

ന്യൂഡൽഹി (www.mediavisionnews.in): 2002 ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഹൈകോടതി വിധിക്കെതിരെ സകിയ ജാഫ്രി നൽകിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മോദിക്ക് കലാപത്തിൽ പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ കഴിഞ്ഞവർഷം ഗുജറാത്ത് ഹൈകോടതി ശരിവെച്ചിരുന്നു. മോദിക്ക് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സകിയയുടെ ആരോപണം. കോൺഗ്രസ് നേതാവും എം.പിയുമായ ഇഹ്സാൻ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img