പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നുകളഞ്ഞു

0
182

ചെന്നൈ (www.mediavisionnews.in): പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നായിരുന്നു യുവാവിനെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ ഒരു കടയുടെ മുന്നില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പൊലീസ് പിടിക്കൂടിയത്.

ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ വിട്ടയച്ച യുവാവ് മേശപുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. ഫോണ്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here