വോട്ട് ചോദിക്കാനെത്തിയ ബിജെപി എംഎല്‍എയെ ചെരുപ്പുമാല അണിയിച്ചു

0
162

ഭോപ്പാല്‍(www.mediavisionnews.in): മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ ദിലിപ് ശെഖാവത്തിനെ ചെരുപ്പ്മാല അണിയിച്ചു. നഗദ നഗരത്തില്‍ വോട്ട് ചോദിക്കാനെത്തിയതായിരുന്നു ദിലിപ് ശെഖാവത്ത്.

പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി ഒരാള്‍ എംഎല്‍എയെ ചെരിപ്പ് മാല അണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചെരിപ്പ് മാലയിട്ടയാളെ എംഎല്‍എയും ഒപ്പമുണ്ടായിരുന്നവരും മര്‍ദിക്കുകയും ചെയ്തു.

നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here