ബലിമാംസം മോഷ്ടിച്ച റിട്ട. എസ്.ഐ പിടിയിൽ

0
141

പന്തളം: ബലിപെരുന്നാൾ ദിനത്തിൽ ബലി നൽകിയ മൃഗത്തിന്റെ മാംസം കവർന്ന കേസിൽ റിട്ട. എസ്.ഐ കസ്റ്റഡിയിൽ. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ റിട്ട. എസ്.ഐ പൂഴിക്കാട് സ്വദേശി രാജീവാണ് പിടിയിലായത്. പന്തളം കടക്കാട് പാലക്കാട് പടിഞ്ഞാറ്റേതിൽ അനസ് ഖാൻ സ്‌കൂട്ടറിൽ ബലിമാംസം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം.

കടക്കാട് പടിപ്പുരത്തുണ്ട് ഭാഗത്തുവച്ച് ആക്ടീവ സ്‌കൂട്ടറിൽ വെച്ചിരുന്ന മാംസം മറ്റൊരു സ്‌കൂട്ടറിലെത്തി ചാക്ക് ഉൾപ്പെടെ അപഹരിക്കുകയായിരുന്നു. ഒരു വീട്ടിൽ മാംസം നൽകിയ ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി അപ്രത്യക്ഷമാവുകയായിരുന്നു.

അനസ് ഖാൻ നടത്തിയ അന്വേഷണത്തിൽ സ്‌കൂട്ടറിലെത്തിയ മറ്റൊരാൾ ഇറച്ചി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിന്തുടർന്ന് മെഡിക്കൽ മിഷൻ ജങ്ഷനിൽവച്ച് പിടികൂടുകയായിരുന്നു. പൊലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here