മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു

0
116

മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു.റമദാൻ ഇരുപത് മുതൽ ഇഅ്ത്തികാഫ് ആരംഭിക്കും വിധമാണ് ക്രമീകരണങ്ങൾ. പതിനെട്ട് വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓണ്ലൈനായി രജിസ്റ്റ്ർ ചെയ്യാം.

വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായതും പുണ്യമേറിയതുമാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങൾ. ഈ ദിവസങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിരിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ഇരുഹറം കാര്യാലയം.

18 വയസ്സ് പൂർത്തിയായ വിശ്വാസികൾക്കാണ് അനുമതി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൌകര്യങ്ങളുണ്ട്. ഓണ്ലൈനായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. റമദാൻ 20 മുതൽ മസ്ജിദുൽ ഹറമിൽ ഇഅ്ത്തികാഫ് ആരംഭിക്കും.

നിശ്ചിത എണ്ണം വിശ്വാസികൾക്ക് മാത്രമേ എല്ലാ വർഷവും ഇഅ്ത്തികാഫിന് അനുമതി ലഭിക്കാറുള്ളൂ. വിദേശികളാണെങ്കിൽ കാലാവധിയുള്ള ഇഖാമയുള്ളവരായിരിക്കണം. അനുമതി ലഭിക്കുന്നവർക്ക് നോമ്പ് തുറ, അത്താഴം, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, ലോക്കർ സംവിധാനം, വിവിധ ഭാഷകളിലുള്ള മതപഠന ക്ലാസുകൾ തുടങ്ങിയ എല്ലാ സൌകര്യങ്ങളും ലഭിക്കും. മദീനയിലെ മസ്ജിദു നബവിയിലും ഇഅത്തിക്കാഫിന് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here