Sunday, May 19, 2024

Saudi Arabia

മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി...

ഇ- വിസ കൂടുതൽ രാജ്യക്കാർക്ക്; ഇനി എളുപ്പം പറക്കാം, മൂന്ന് രാജ്യക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ

റിയാദ്: കൂടുതല്‍ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് വവിസിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. മൂന്ന് രാജ്യങ്ങളെ കൂടിയാണ് സൗദിയുടെ ഇ-വിസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ബാര്‍ബഡോസ്, ബഹാമസ്, ഗ്രെനഡ എന്നീ കരീബിയന്‍ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ, സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി ഇ- വിസിറ്റ്...

ഹജ്ജ് തീർത്ഥാടനത്തിന് പെർമിറ്റ് നിർബന്ധമാണെന്ന് സഊദി അധികൃതർ

മക്ക:ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സഊദി കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് അറിയിച്ചു. 2024 ഏപ്രിൽ 27-നാണ് കൗൺസിൽ ഇക്കാര്യം അറിയിച്ചത്. തീർത്ഥാടകരുടെ സൗകര്യം, സുരക്ഷ എന്നിവ മുൻനിർത്തി ഏർപ്പെടുത്തുന്ന ഇത്തരം ഹജ്ജ് പെർമിറ്റുകൾ ശരിയ നിയമപ്രകാരം നിർബന്ധമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. പെർമിറ്റ് ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കുന്നത് അനുവദനീയമല്ലെന്നും, പാപമാണെന്നും കൗൺസിൽ...

അനുമതിയില്ലാതെ ഹജ്ജ്: കുറ്റകരമെന്ന് സൗദി പണ്ഡിത സഭ

ജിദ്ദ: സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സഭ അംഗങ്ങളാണ് ശരീഅത്ത് നിയമപ്രകാരം ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന് അറിയിച്ചത്. ഹജ്ജ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ഉറപ്പാക്കാനുമുള്ള നടപടി ലക്ഷ്യമിട്ടാണ് ഹജ്ജ് നിർവ്വഹിക്കുന്നതിന് മുൻകൂട്ടി അനുമതി നേടണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളത്. ഇതുപ്രകാരം അനുമതിയില്ലാതെ ഹജ്ജിനു പോകുന്നത് അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവർ പാപം ചെയ്യുകയാണെന്നും പണ്ഡിത സമിതി...

സഊദിയിലേക്കുള്ള വിസ സേവനങ്ങൾ ഇനി 110 രാജ്യങ്ങളിൽ കൂടി

റിയാദ്: സഊദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 45-ൽ അതികം രാജ്യങ്ങളിൽ 190-ൽ അതികം കേന്ദ്രങ്ങളുണ്ട്. ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200-ൽ അതികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സഊദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ പൂർണ...

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയ്യാറായില്ല; പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി അധികൃതർ

റിയാദ്: സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര...

മദീനയിലെത്തുന്ന തീർത്ഥാടകരെ സേവിച്ച് നാല് പതിറ്റാണ്ട്; 96-ാം വയസിൽ അബൂ അൽ സബാ വിടവാങ്ങി

റിയാദ്: മദീനയിലെത്തുന്ന തീർഥാടകർക്ക് നാലു പതിറ്റാണ്ടു കാലം ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ഏറെ ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ നിര്യാതനായി. അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) ആണ് ചൊവ്വാഴ്ച വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്.  പ്രായത്തിന്റെ അവശത ഒട്ടും വകവെക്കാതെ കഴിഞ്ഞ റമദാനിൽ...

പ്രവാസികൾക്ക് തിരിച്ചടി; ഒരു സെയിൽസ് മേഖല കൂടി സ്വദേശികൾക്കായി പരിമിതപ്പെടുത്തി

റിയാദ്: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഏപ്രിൽ 15 മുതൽ നടപ്പായി. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിൻന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇതോടെ...

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. കിഴക്കൻ പ്രവിശ്യയിലും റിയാദ്, തബൂക്ക്, ഹാഇൽ ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇന്നലെയും ഇന്നുമായി പെയ്തത്. കനത്ത മഴയുടെ പശ്ചാതലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലോട്...

ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു. ഇത്...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img