ഇന്ത്യൻ ഉംറ തീർഥാടകരുടെ എണ്ണം കുത്തനെ കൂടി; ഈ വർഷം 12 ലക്ഷം പേർ എത്തിയതായി സഊദി മന്ത്രി

0
80

ന്യൂ​ഡ​ൽ​ഹി: 2023 ൽ ഇതുവരെ 12 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ ഉം​റ നി​ർ​വ​ഹി​ച്ച​താ​യി സഊദി അ​റേ​ബ്യ​ൻ ഹ​ജ്ജ്​-​ഉം​റ കാ​ര്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ ബി​ൻ ഫൗ​സാ​ൻ അ​ൽ റാബിഅ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 74 ശതമാനം വർധനയാണ് ഉംറ തീർഥാടകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹ​ജ്ജ്, ഉം​റ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കു​ശേ​ഷം ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി സ്മൃ​തി ഇ​റാ​നി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തൗ​ഫീ​ഖ്​ ബി​ൻ ഫൗ​സാ​ൻ അ​ൽ റ​ബി​യ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്, ചെ​ല​വു കു​റ​ഞ്ഞ വി​മാ​ന സ​ർ​വി​സു​ക​ൾ, മൂ​ന്ന്​ പു​തി​യ വി​സ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ഉം​റ നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​യും സഊദിയും ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉം​റ നി​ർ​വ​ഹി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സു​ഗ​മ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ സൗ​ദി മ​ന്ത്രി പ​റ​ഞ്ഞു. 48 മ​ണി​ക്കൂ​റി​ന​കം വി​സ ന​ൽ​കു​ന്ന​തി​ന്​ ന​ട​പ​ടി​യാ​യി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ വ​ർ​ക്ക്​ വി​സ, ടൂ​റി​സം വി​സ​യു​ള്ള​വ​ർ​ക്ക്​ ഉം​റ വി​സ 96 മ​ണി​ക്കൂ​റി​ലേ​ക്ക്​ അ​നു​വ​ദി​ക്കും. പ​ശ്ചി​മ, മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ സ്​​റ്റോ​പ്​ ഓ​വ​ർ വി​സ ന​ൽ​കു​ന്നു​ണ്ട്. 90 ദി​വ​സ കാ​ലാ​വ​ധി​യാ​ണ്​ ഉം​റ വി​സ​ക്കു​ള്ള​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here