ഹജ്ജ്;വിദേശ തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സഊദി അധികൃതർ

0
63

റിയാദ്:2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സഊദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ അറിയിച്ചു. 2023 ഡിസംബർ 25-ന് വൈകീട്ടാണ് സഊദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾക്ക് അവരുടെ വിവരങ്ങൾ ഇപ്പോൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. ഈ രജിസ്‌ട്രേഷൻ സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്പ് സംവിധാനം ഉപയോഗിച്ച് പൂർത്തിയാക്കാവുന്നതാണ്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഓഷ്യാന എന്നീ വൻകരകളിൽ നിന്നുള്ളവർക്ക് ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നുസുക് ആപ്പിൽ തങ്ങളുടെ ഇമെയിൽ വിലാസം നൽകിക്കൊണ്ട് തീർത്ഥാടകർക്ക് ഒരു അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here