ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ

0
144

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി. കളിക്കളത്തിന് പുറത്തേക്ക് ഫുട്‌ബോളിന്റെ ശക്തി പ്രയോജനപ്പെടുത്തുകയാണ് ഖത്തർ. ഫുട്‌ബോൾ വികസനത്തിനും സാമൂഹ്യ ഐക്യത്തിനുമെന്ന ലോകകപ്പ് കാലത്തെ ആപ്തവാക്യം ഏഷ്യൻ കപ്പിലും ആതിഥേയർ പ്രാവർത്തികമാക്കുകയാണ്.

ടൂർണമെന്റിൽ നിന്നും കിട്ടുന്ന ടിക്കറ്റ് വരുമാനം മുഴുവൻ ഫലസ്തിനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയിൽ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് നൽകാനാണ് തീരുമാനം. മരുന്നും അവശ്യ വസ്തുക്കളുമൊക്കെയാണ് ഇത് ഗസ്സ മുനമ്പിലെ അശരണരായ മനുഷ്യരിലെത്തുക.

ഏറ്റവും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് തീരുമാനം പ്രഖ്യാപിച്ച് ഏഷ്യൻ കപ്പ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10വരെ നടക്കുന്ന ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്കും ഇന്ന് തുടക്കമായി. 25 ഖത്തർ റിയാൽ മുതൽ ടിക്കറ്റ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here