Sunday, December 10, 2023

Qatar

യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി ഖത്തര്‍

ദോഹ: താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിലായി. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് പ്രസിദ്ധീകരിച്ചത്.  ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം....

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി. കളിക്കളത്തിന് പുറത്തേക്ക് ഫുട്‌ബോളിന്റെ ശക്തി പ്രയോജനപ്പെടുത്തുകയാണ് ഖത്തർ. ഫുട്‌ബോൾ വികസനത്തിനും സാമൂഹ്യ ഐക്യത്തിനുമെന്ന ലോകകപ്പ് കാലത്തെ ആപ്തവാക്യം ഏഷ്യൻ കപ്പിലും ആതിഥേയർ പ്രാവർത്തികമാക്കുകയാണ്. ടൂർണമെന്റിൽ നിന്നും കിട്ടുന്ന...

ഖത്തറിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ബാഗേജ് പരിധി ലംഘിക്കരുതെന്ന് കസ്റ്റംസ്

ദോ​ഹ: രാജ്യത്തേക്ക് എത്തുന്നവർ കൈവശം വെക്കുന്ന ബാഗേജിന്റെ പരിധി എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ്. ബാഗേജിലെ ആകെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടരുതെന്ന് ഖത്തർ കസ്റ്റംസ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. വ്യക്തിഗത വസ്തുക്കളായാലും സമ്മാനങ്ങളായാലും വസ്തുക്കളുടെ...

‘ഫലസ്തീനെയും അതിന്റെ ജനതയെയും അല്ലാഹുവിലേൽപ്പിക്കുന്നു’; ഫലസ്തീന് ഖത്തറിന്റെ ഐക്യദാർഢ്യം

ദോഹ: ഗസ്സയിൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ ചെറുത്ത് നിൽപ്പ് നടത്തുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ഖത്തർ. ഖത്തർ മ്യൂസിയത്തിന്റെ കെട്ടിടങ്ങളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചു. Read More:‘ഫലസ്തീൻ യുക്രൈനല്ല’; യു.എസിനു മുന്നറിയിപ്പുമായി ഹിസ്ബുല്ലയും റഷ്യയും നാഷണൽ മ്യൂസിയത്തിലും ഇസ്‌ലാമിക് മ്യൂസിയത്തിലും ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങൾ ഖത്തർ മ്യൂസിയം ചെയർപേഴ്സണും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ സോഷ്യൽ...

ഐഫോൺ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗം

ദോഹ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. അപകടകരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 16.3.0, ഐപാഡ് ടാബ്ലറ്റുകളിലെ ഐപാഡ് ഓഎസ് 16.3.0, മാക് ബുക്കുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ മാക്ഓഎസ് വെന്റുറ 13.2.0 എന്നിവയിലാണ് അപകടകരമായ...

ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും

ഖത്തർ ലോകകപ്പിനോടുനായി നിർമിച്ച 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്കും സിറിയയിലേക്കും വീടുകൾ കയറ്റിയയച്ചു. ലൈവ് സ്‌കോറടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്. അതിജീവിതരിൽ പലർക്കും...

ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം

ദോഹ: ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ് മതകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകന്‍ രണ്ട് ഡോസ് കോവിഡ് 19 വാക്സിന്‍ എടുത്തിരിക്കണം. 18 വയസ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് അപേക്ഷിക്കാം. പ്രവാസികള്‍ക്ക് 40 വയസ് പൂര്‍ത്തിയായിരിക്കണം. 10 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നയാളാകണമെന്നും നിബന്ധനയുണ്ട്. ഫെബ്രുവരി...

ഖത്തറിൽ നാളെ മുതൽ ലോകകപ്പിന് മുൻപുണ്ടായിരുന്ന യാത്രാ മാനദണ്ഡങ്ങൾ

ഹയ്യാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനം ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറും. ഓൺ അറൈവൽ വഴി നാളെ മുതൽ തന്നെ ഖത്തറിലേക്ക് വന്നുതുടങ്ങാം. ഓൺ അറൈവൽ വിസയിൽ വരുന്ന ഇന്ത്യക്കാർ ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയായിരുന്നു രാജ്യത്തേക്ക് ഹയാകാർഡ് വഴിയുള്ള പ്രവേശനം. നാളെ മുതൽ...

ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി അന്ന് നടക്കുകയാണ്. അതേസമയം ഖത്തര്‍ ദേശീയ...

ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍...
- Advertisement -spot_img

Latest News

ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ്...
- Advertisement -spot_img