കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

0
99

അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില അബുദാബിയിലും ദുബൈയിലും 25 ഡി​​ഗ്രി സെൽഷ്യസ്, 32 ഡി​ഗ്രി സെൽഷ്യസ് എന്ന നിലയിലായിരിക്കും. ഇന്ന് അബുദാബിയിലും ദുബൈയിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മഴ തുടരുന്ന പശ്ചാത്തലത്തിൽ അബുദാബി പൊലീസ് ഡ്രൈവർമാർക്ക് ജാ​​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡിൽ മാറി വരുന്ന വേ​ഗപരിധികൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീര​പ്രദേശങ്ങളിലും വടക്ക് കിഴക്കൻ പ്രദേശങ്ങളിലും ചൊവ്വാഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ അന്തരീക്ഷ ഈർപ്പം കൂടുതലാകാനും മണിക്കൂറിൽ 15-25 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here