വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യല്‍; 12 രാജ്യക്കാരെ കൂടി ഒഴിവാക്കുന്നു

0
131

റിയാദ്: സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശന, തൊഴില്‍, താമസ വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതി 12 രാജ്യക്കാര്‍ക്ക് കൂടി ഒഴിവാക്കുന്നു. രണ്ട് മാസം മുമ്പ് ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ക്ക് നടപ്പാക്കിയതിന്റെ തുടര്‍ച്ചയാണിത്.

പാകിസ്ഥാന്‍, യമന്‍, സുഡാന്‍, ഉഗാണ്ട, ലബനാന്‍, നേപ്പാള്‍, തുര്‍ക്കി, ശ്രീലങ്ക, കെനിയ, മൊറോക്കോ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം പേപ്പര്‍ വിസ നടപ്പാക്കുന്നത്. ഇന്ത്യ, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ ക്വു ആര്‍ കോഡുള്ള പേപ്പര്‍ വിസ ഏര്‍പ്പെടുത്തിയിരുന്നു.

ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിനൊപ്പം പേപ്പര്‍ വിസ കാണിച്ചാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് ഈ 12 രാജ്യങ്ങള്‍ക്ക് വ്യവസ്ഥ നടപ്പാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here