ബെംഗളൂരു കലാപത്തില്‍ ജയിലിലായ നിരപരാധികളെ വിട്ടയക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

0
143

ബെംഗളൂരു: 2020 ബെംഗളൂരു കലാപത്തില്‍ ജയിലിലായ നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കര്‍ണാടക ആഭ്യന്തര വകുപ്പ്. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേഠ് ആവശ്യപ്രകാരമാണ് നടപടി.

ഹുബ്ലിയിലും ഷിമോഗയിലും വിവിധ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ നിരപരാധികളായ വിദ്യാര്‍ഥികളെയും യുവാക്കളെയും ചട്ടപ്രകാരം വിട്ടയക്കാനും നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2020 ആഗസ്തിലാണ് മുന്‍ എം.എല്‍.എയായിരുന്ന അഖണ്ഡ ശ്രീനിവാസ മുര്‍ത്തിയുടെ മരുമകന്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നത്. ഇതിനെതിരെ പൊലീസ് വെടിവെപ്പ് നടത്തി. ഈ പ്രതിഷേധ പരമ്പരകളില്‍ 3 പേരുടെ ജീവന്‍ നഷ്ടമാവുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ ജയിലിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഗീയ ലഹളകളില്‍ ഉള്‍പ്പെട്ട ഒരു സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സിദ്ധരാമയ്യ സര്‍ക്കാരെന്ന് ബി.ജെ.പി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here