റൊണാൾഡോയെ വേട്ടയാടാൻ മെസി സൗദിയിലേക്ക്, അൽ ഹിലാലുമായി 3270 കോടിയുടെ കരാർ; റിപ്പോർട്ട്

0
100

അർജന്റീന സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു. ലോക ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ കരാറിന് കീഴിലായിരിക്കും മെസി കളിക്കുക.

3270 കോടി രൂപയുടെ കരാറിൽ ആയിരിക്കും മെസി ക്ലബ്ബിൽ എത്തുക. ഔദ്യോഗിക സ്ഥിതീകരണം വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നും റിപോർട്ടുകൾ പറയുന്നു. നിലവിൽ പി.എസ്.ജിയിൽ കളിക്കുന്ന മെസി ക്ലബ്ബിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ടീം വിടുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

ലോക ഫുട്‍ബോളിലെ സൂപ്പർ താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ സാന്നിധ്യം കൊണ്ട് തന്നെ പ്രശസ്തിയിൽ നിൽക്കുന്ന സൗദി അറേബ്യൻ ഫുട്‍ബോൾ മെസിയുടെ വരവോടെ ലോകത്തിലെ ഏറ്റവും മികച്ച ലീഗിന്റെ പട്ടികയിലേക്ക് എത്തുമെന്നും ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here