Monday, May 20, 2024
Home Uncategorized വിദേശ യാത്രകള്‍ വേണ്ട; മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പുമായി ഐഎംഎ

വിദേശ യാത്രകള്‍ വേണ്ട; മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പുമായി ഐഎംഎ

0
104

ഡൽഹി: വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ പറയുന്നു. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ഐഎംഎ പറഞ്ഞു.

പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റർ ഉപയോഗിക്കുക എന്നതിൽ അലംഭാവം വരുത്തരുത്്. ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക, വിവാഹം, രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾ, അന്താരാഷ്ട്ര യാത്രകൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. തൊണ്ട വേദന, പനിയുടെ ലക്ഷണങ്ങൾ, വയറിളക്കം, കഫക്കെട്ട്, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഡോക്ടറെ സമീപിക്കണമെന്നും എല്ലാവരും മുൻകരുതൽ ഡോസ് ഉൾപ്പടെയുള്ള കോവിഡ് വാക്‌സിനേഷൻ എടുക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 5.37 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ രോഗികൾ. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോൺ വകഭേദം ഇന്ത്യയിൽ നാലുപേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here