Saturday, July 27, 2024

Covid 19

പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’

ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. 'ടെലഗ്രാഫ്' പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ...

കോവിഡ് കേസുകളിലെ വര്‍ധന; രോഗികള്‍ക്ക് ഏഴു ദിവസം ഹോം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ഹോം ഐസലേഷന്‍ നിര്‍ബന്ധമാക്കി. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ട്ട പട്ടികയിലുള്ളവരും നിരീക്ഷണത്തിലായിരിക്കണം. കഴിഞ്ഞ ദിവസം 74 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണം ബെംഗളൂരുവിലാണ്. കോവിഡ് ബാധിച്ച്...

യുവാക്കളിലെ പെട്ടന്നുള്ള മരണം, പിന്നിൽ കോവിഡ് വാക്‌സിനല്ലെന്ന് പഠനം; മരണ സാധ്യത വർധിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങൾ

രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആ‍ർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ...

ആറ് മാസത്തിനിടയിലെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍; മരണത്തിലും കേസുകളിലും കേരളം മുന്നില്‍

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 3016 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്. ഇതിനിടെ രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍...

കണ്ണൂരിൽ കൊവിഡ് ബാധിച്ചയാൾ മരിച്ചു

കണ്ണൂർ : കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് (89) മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് അറിയിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

140 ദിവസത്തെ ഏറ്റവും കൂടിയ വര്‍ദ്ധന; കോവിഡ് ഇന്ത്യയില്‍ വീണ്ടും വ്യാപിക്കുന്നു; 7,605 പേര്‍ കൊറോണ പോസിറ്റീവ്

ഇന്ത്യയില്‍ കോവിഡ് വീണ്ടും വ്യാപനം. ഇന്നലെ 1300 പേര്‍ കൂടിയാണ് രോഗബാധിതരായത്. ഇതോടെ പോസിറ്റീവായ രോഗികളുടെ എണ്ണം 7,605 ആയി. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. 89,078 കോവിഡ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസം നടന്നു. പോസിറ്റിവിറ്റി നിരക്ക്...

ഇന്ത്യയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; രോഗികളില്‍ 235 ശതമാനം വര്‍ദ്ധനവ്; കേരളത്തിലും കുതിച്ച് ഉയര്‍ന്ന് കൊറോണ

രാജ്യത്ത് കൊറേണ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 235 ശതമാനം വര്‍ദ്ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച മാത്രം 1071 പേരെ കോവിഡ് ബാധിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത്...

67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോർന്നത് എവിടെ നിന്ന്? അമേരിക്കൻ ഊർജ്ജ വകുപ്പിന്‍റെ രഹസ്യരേഖ ചർച്ചയാകുന്നു!

ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്‍റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട്...

മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; ‘ഇന്‍കോവാക്’ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

ഡൽഹി: കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്‌സിൻ പുറത്തിറക്കുന്നത്. വാക്‌സിൻ ഇന്നു മുതൽ ജനങ്ങൾക്ക് ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിൻ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇൻകോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്. നിലവിൽ 18...

ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ...
- Advertisement -spot_img

Latest News

‘പുകവലി മുന്നറിയിപ്പ് പോലെ പരസ്യം നൽകണം’; മാലിന്യ പ്രശ്നത്തില്‍ ബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം...
- Advertisement -spot_img