പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം

0
407

ദുബൈ: ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന് പുറമെ മംഗളൂരു, ദില്ലി, ലക്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക് 269 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗളൂരുവിലേക്ക് 298 ദിര്‍ഹം എന്നിങ്ങനെയാണ് ദുബൈയില്‍ നിന്നുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് ആഴ്ചയില്‍ 13 സര്‍വീസുകളും ഉണ്ടാകും. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും സര്‍വീസുകളാണ് ഉണ്ടാകുക.  മുബൈ 279 ദിര്‍ഹം, ദില്ലി 298 ദിര്‍ഹം, അമൃത്സര്‍ 445 ദിര്‍ഹം, ജയ്പൂര്‍ 313 ദിര്‍ഹബം, ലക്‌നൗ 449 ദിര്‍ഹം, ട്രിച്ചി 570 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here