പാലക്കാട് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

0
129

പാലക്കാട്: പാലക്കാടിനെ ഞെട്ടിച്ച് മറ്റൊരു അരുംകൊല കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന്‍ പൊലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന അപ്പച്ചനെയാണ് കണ്ടെത്തിയത്. അപ്പച്ചന്‍ അപകട നില തരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here