വൻമാറ്റങ്ങളുമായി വാട്സാപ്പ്; ഗ്രൂപ്പുകൾക്കായി 4 പുതിയ ഫീച്ചറുകൾ

0
245

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ വൻമാറ്റങ്ങൾ. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിൽ പ്രധാനം. അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയാണ് മറ്റു മാറ്റങ്ങൾ.

വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ

കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും. ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിത്.

മറ്റു ഫീച്ചറുകൾ

1. പ്രതികരണങ്ങൾ: പുതിയ സന്ദേശങ്ങൾ ഉപയോഗിച്ച് ചാറ്റുകൾ നിറയ്ക്കാതെ തന്നെ അവരുടെ അഭിപ്രായം വേഗത്തിൽ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് ഇമോജികൾ ഉപയോഗിക്കാൻ സാധിക്കും. ഒരു മെസേജിനെതിരെ ഇൻസ്റ്റാഗ്രാമിലെ പോലെ ഇമോജികൾ ഉപയോഗിച്ച് അതിവേഗം പ്രതികരിക്കാം. നിലവിൽ ഗ്രൂപ്പിലെ ആർക്കെങ്കിലും ഒരു മെസേജിനോട് പ്രതികരിക്കാൻ മറ്റൊരു സന്ദേശം അയയ്ക്കേണ്ടതുണ്ട്.

2. അഡ്‌മിൻ ഡിലീറ്റ്: വാട്സാപ് ഗ്രൂപ്പിലെ എല്ലാവരുടെയും ചാറ്റുകളിൽ നിന്നും തെറ്റായ അല്ലെങ്കിൽ പ്രശ്‌നകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും.

3. ഫയൽ പങ്കിടൽ: 2 ജിഗാബൈറ്റ് വരെയുള്ള ഫയലുകൾ പിന്തുണയ്ക്കുന്നതിനായി വാട്സാപ് ഫയൽ ഷെയറിങ് പരിധി ഉയർത്തുന്നു. ഇത് ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഫീച്ചറാണ്.

4. വോയ്‌സ് കോളിൽ കൂടുതൽ പേര്‍: വാട്സാപ് ഗ്രൂപ്പ് കോളുകൾ നാലിൽ നിന്ന് എട്ട് അംഗങ്ങളിലേക്ക് നീട്ടിയിരുന്നു. ഇപ്പോൾ, ഒരേസമയം 32 അംഗങ്ങൾക്ക് വരെ വോയ്‌സ് കോളിങ് നടത്താമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാട്സാപ് പുതിയ വോയ്‌സ് കോൾ ഇന്റർഫേസും പുനർരൂപകൽപന ചെയ്തിട്ടുണ്ട്. ഈ ഫീച്ചറുകളെല്ലാം വരും ആഴ്‌ചകളിൽ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇതിനാൽ കമ്മ്യൂണിറ്റികൾ തയാറാകുന്നതിന് മുൻപ് തന്നെ അവ പരീക്ഷിച്ചു തുടങ്ങാമെന്ന് വാട്സാപ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here