കൊവിഡ്: ഡല്‍ഹിയുടെ സമീപ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യു.പി

0
76

ലഖ്നൗ: ന്യൂഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍, ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന തലസ്ഥാനമായ ലഖ്‌നോവിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അയല്‍സംസ്ഥാനമായ ഡല്‍ഹിയിലും മറ്റും കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യു.പിയിലെ ഗൗതം ബുദ്ധ് നഗറില്‍ 65ഉം, ഗാസിയാബാദില്‍ 20, ലഖ്നൗവില്‍ 10ഉം പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് കുറയുന്ന സാഹചര്യത്തില്‍ യു.പി സര്‍ക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഈ മാസം ആദ്യം നിര്‍ബന്ധമല്ലാതാക്കിയിരുന്നു.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് അടുത്തിടെ 5 ശതമാനത്തിലെത്തിയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരില്‍ രാജ്യത്ത് 90 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഇരട്ടിയാണിത്. കഴിഞ്ഞ ദിവസം 1,150 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. 0.32 ശതമാനമാണ് ടിപിആര്‍. നിലവില്‍ രാജ്യത്ത് 11,542 കൊവിഡ് ബാധിതരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here