മംഗലൂരു: മം​ഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ലക്ഷദ്വീപിലും മത്സ്യ ബന്ധന ബോട്ട് മുങ്ങി എട്ടുപേര്‍ അപകടത്തിൽപെട്ടു. ആണ്ടവൻ തുണൈ എന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. നാഗപ്പട്ടണം, ഒഡീഷ സ്വദേശികളെയാണ് കാണാതായത്. തീര സംരക്ഷണ സേന മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.