ട്രാക്ടറിലിരുന്ന് സെല്‍ഫി; പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക്; ഇരുപതുകാരന് ദാരുണാന്ത്യം

0
225

ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുത്ത 20കാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്.

വെള്ളിയാഴ്ചയാണ് അപകടം. വീടിന് സമീപമുള്ള പാടത്ത് ട്രാക്ടറിന് മുകളില്‍ കയറിയാണ് സജീവ് ആദ്യം സെല്‍ഫിയെടുത്തത്. ഈ ചിത്രം തന്റെ പ്രൊഫൈല്‍ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കള്‍ അഭിനന്ദിച്ചതോടെ കൂടുതല്‍ സെല്‍ഫി എടുക്കാന്‍ തീരുമാനിച്ചു.

ട്രാക്ടര്‍ ഓണ്‍ ആക്കി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റില്‍ 35 അടിയോളം വെള്ളമുണ്ടായിരുന്നു.

സംഭവം അറിഞ്ഞ കര്‍ഷകര്‍ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here