കണ്ണൂരിൽ വീണ്ടും സ്വർണക്കടത്ത്; വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മൂന്ന് ലക്ഷം രൂപയുടെ സ്വർണം

0
140

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ കാസർകോട് സ്വദേശി അബ്ദുൾ ഖയ്യൂമിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളിൽ കടത്തിയ സ്വർണം പിടികൂടുന്നത്.

കൊവിഡ് കാലമായതിനാൽ നിലവിൽ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാനങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും സ്വർണക്കടത്തുകാർക്ക് അതൊന്നും പ്രശ്‌നമില്ലെന്നാണ് കണ്ണൂരിലെ സ്വർണവേട്ടയും വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കടത്ത് സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് ഭൂരിപക്ഷം പേരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നത് ഒന്നോ രണ്ടോ സംഘങ്ങളല്ലെന്നും വിപുലമായ ഒരു ശൃംഖല തന്നെ സ്വർണക്കടത്തിന് പിന്നിലുണ്ടെന്നും വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here