കണ്ണൂർ വിമാനത്താവളത്തിൽ 12.50 ലക്ഷത്തിന്റെ ഐ ഫോണും എയർപോഡുകളുമായി കാസർകോട് സ്വദേശികളെ പിടികൂടി

0
143

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന് മൊബൈൽഫോണുകളും ഇയർപോഡുകളും കസ്റ്റംസ് പിടിച്ചു. 16 ആപ്പിൾ ഐ ഫോണും 12 ഇയർ പോഡുകളുമാണ് പിടികൂടിയത്‌. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ ജബീർ, ജസീർ എന്നിവരിൽനിന്നാണ് ബാഗിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്. മൊബൈലുകൾക്കും ഇയർ പോഡിനുമായി 12.5 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here