താടിയിലും കഴുത്തിലും മാസ്ക് ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിച്ചില്ലെങ്കിൽ ഇന്നു മുതൽ പിടിവീഴും

0
148

തിരുവനന്തപുരം: (www.mediavisionnews.in) തലസ്ഥാനത്ത് പൊതു ഇടങ്ങളിൽ ശരിയായി മാസ്ക് ധരിക്കാതെ നടക്കുന്നവരെ ഇന്നു മുതൽ പിടികൂടാൻ സിറ്റി പൊലീസിന്റെ തീരുമാനം. ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കുമെന്നു കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.

പലരും റോഡുകളിലൂടെ കൃത്യമായി വായും മൂക്കും മറയ്ക്കുന്ന രീതിയിൽ അല്ലാതെ താടിയിലും, കഴുത്തിലുമായി മാസ്ക് ധരിച്ചു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

പുറത്തിറങ്ങുന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വഴിയോര കച്ചവടങ്ങൾ നടത്തുന്നവരും മാസ്കോ തൂവാലയോ കൊണ്ട് മൂക്കും വായും ശരിയായ രീതിയിൽ മറയ്ക്കണമെന്ന് പൊലീസ് കർശന നിർദേശം നൽകിയിരിക്കുന്നു.

സംസ്ഥാനത്ത് ഏപ്രിൽ മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.

200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here