നാല് കിലോഗ്രം തൂക്കം കുറഞ്ഞു, ജയിൽ ഭക്ഷണം പോരെന്ന് പരാതിയുമായി ചിദംബരം

0
200

ന്യൂഡൽഹി (www.mediavisionnews.in) : ആരോഗ്യ നില മോശമാണെന്നും ജയിലിനുള്ളിൽ നൽകുന്ന ഭക്ഷണം പിടിക്കാത്തതിനാൽ 4 കിലോഗ്രാം തൂക്കം നഷ്ടമായെന്നും മുൻ ധനമന്ത്രി പി. ചിദംബരം സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിപ്പെട്ടു.

ഐ.എൻ.എക്സ് മീഡിയ കേസിൽ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം, അദ്ദേഹത്തിന്റെ ആരോഗ്യം ദുർബലമാണ്. അദ്ദേഹത്തെ ഒരു സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന് പരിചിതമല്ലാത്ത ഭക്ഷണം ആണ് നൽകുന്നത്. ജുഡീഷ്യൽ കസ്റ്റഡി കാലയളവിൽ ഇതിനകം അദ്ദേഹത്തിന് 4 കിലോ ഭാരം കുറഞ്ഞിട്ടുണ്ട് ഹർജിയിൽ പറയുന്നു.

ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മൂന്ന് ദിവസത്തിന് ശേഷം പി ചിദംബരം ഐ‌എൻ‌എക്സ് മീഡിയ കേസിൽ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കാൻ ആവശ്യപെട്ട് ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബൽ ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹർജി നൽകി. മുൻ കേന്ദ്ര മന്ത്രിയുടെ അപേക്ഷ പരിഗണിക്കണമോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി തീരുമാനിക്കുമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു.

ഓഗസ്റ്റ് 21 നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here