ബി.ജെ.പിയുടെ 25000 വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി; കാസര്‍ഗോട്ടെ തോല്‍വിയെ കുറിച്ച് സതീഷ് ചന്ദ്രന്‍

0
189

കാസര്‍ഗോഡ്(www.mediavisionnews.in): എല്‍.ഡി.എഫ് വിജയിക്കുമെന്ന ഈ പ്രതീക്ഷ ഉണ്ടായിരുന്ന കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് പരാജയപ്പെടാനുള്ള കാരണങ്ങള്‍ വിലയിരുത്തി ജനങ്ങളോടൊപ്പം ചേര്‍ന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കെ.പി സതീഷ് ചന്ദ്രന്‍.

മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഇരുപത്തഞ്ചായിരത്തോളം വോട്ടുകള്‍ യു.ഡി.എഫിന് അനകൂലമായി പോയതും എല്‍.ഡി.എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച കുറച്ച് വോട്ടുകള്‍ നഷ്ടപ്പെട്ടതും അപ്രതീക്ഷിത തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടിയ കാസര്‍ഗോഡ് ഇടതുപക്ഷം കൈയ്യടക്കിവെച്ച കാസര്‍കോട് മണ്ഡലത്തില്‍ 40,438 വോട്ടിനാണ് എല്‍.ഡി.എഫിന്റെ കെ.പി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന്‍ 4,74,961 വോട്ടും സതീഷ് ചന്ദ്രന് 4,34,523 വോട്ടും ബി.ജെ.പിയുടെ രവീശ് തന്ത്രി കുണ്ടാര്‍ 1,76,049 വോട്ടുകളും നേടി.

ബി.ജെ.പിയെ അംഗീകരിച്ചില്ലെന്നതു കേരളത്തിന് അഭിമാനം: തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകുമെന്നും കോടിയേരി[/related]കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ ‘ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കുവാന്‍ അഹോരാത്രം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കം , വോട്ടു രേഖപ്പെടുത്തുകയും മറ്റെല്ലാ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നതായും സതീഷ് ചന്ദ്രന്‍ അറിയിച്ചു.

കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തെരഞ്ഞെടുപ്പുകൾ 'ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗം…

Posted by Satheesh Chandran KP on Thursday, May 23, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here