ഉപ്പള ഗേറ്റ് സോഷ്യൽ വെൽഫയർകൾച്ചറൽ അസോസിയേഷൻ സഹായവുമായി ആലുവയിലേക്കു പുറപ്പെട്ടു

0
272

ഉപ്പള (www.mediavisionnews.in): ഉപ്പളഗേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിതരായ ജനങ്ങൾക്ക്‌ സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതൽ ഉള്ളത്.

മഞ്ചേശ്വരം എസ്.ഐ ഷാജി ഫ്ലാഗ് ഓഫ്‌ ചെയ്തു. സോഷ്യൽ വെൽഫെയർ ചെയർമാനും പൗര പ്രമുഖനുമായ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് അറബി, മുഹമ്മദ്‌ സാലി, അഷ്‌റഫ്‌ മന്നാടി, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.

ചടങ്ങിൽ വിവിധ ക്ലബ്ബ്കൾക്ക് സ്വീകരണം നൽകി. 27 വർഷമായി സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സംഘടനയാണ് അസോസിയേഷൻ. നാട്ടിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക്‌ എല്ലാം വിധ സഹായങ്ങളും നൽകിപ്പോരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here