Friday, April 26, 2024

National

മൈസൂരു – ബംഗളൂരു സൂപ്പര്‍ റോഡിന് എട്ടിന്‍റെ പണി! യാത്രക്കാര്‍ ഈ ‘അതിബുദ്ധി’ ഒഴിവാക്കണമെന്ന് ഹൈവേ അതോറിറ്റി

ബംഗളൂരു: ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മറ്റൊരു വെല്ലുവിളി കൂടെ നേരിട്ട് ദേശീയ പാത അതോറിറ്റി. ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന മിക്ക യാത്രക്കാരും ടോള്‍ ഒഴിവാക്കാനായി സര്‍വ്വീസ് റോഡ് ഉപയോഗിക്കുന്നതാണ് അതോറിറ്റിക്ക് തിരിച്ചടിയായിട്ടുള്ളത്. ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കനിമിനികെയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കയറുകയാണ്...

രാജ്യത്ത് എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില്‍ എച്ച്1എൻ1 കേസുകള്‍ കൂടുന്നു

കൊവിഡ് 19ന് ശേഷം ആരോഗ്യമേഖല പലവട്ടം പല പ്രതിസന്ധികളിലൂടെ കടന്നുപോയി. ഇപ്പോഴിതാ എച്ച്3എൻ2, എച്ച്1എൻ1 വൈറസ് ബാധയാണ് രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. എഴുപത്തിനാലും...

വാഹന ഇൻഷുറൻസ് പുതുക്കിയില്ലേ? കളി മാറുന്നു, വരുന്നത് എട്ടിന്‍റെ പണി!

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് വാഹന ഇൻഷുറൻസ് പുതുക്കൽ. പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് ലഭിച്ച ശേഷം വീണ്ടും പുതുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈവരിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇനി മുതൽ ഇൻഷുറൻസ് പുതുക്കൽ നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ...

‘ഈ കല്ല്യാണം മനസ്സില്‍ മറച്ച് പിടിച്ച ദുഃഖത്തിന്റെ മുഹൂര്‍ത്തം’; കത്വ പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

ശ്രീനഗര്‍: കത്വ പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. അദ്ദേഹത്തോടൊപ്പം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈര്‍ സാഹിബും അഡ്വ. മുബീന്‍ ഫാറൂഖിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന് ക്ഷണം ലഭിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സയ്യിദ് സാദിഖലി തങ്ങളും പി...

എന്നാലും എന്തൊരു ആത്മാര്‍ത്ഥത; ആ ചേട്ടന്‍റെ ഫീല്‍ഡിംഗിന് കൊടുക്കണം കൈയടി; ഇന്ത്യന്‍ ജോണ്ടിയെന്ന് ആരാധകര്‍

മുംബൈ: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായ ഒരു വീഡിയോ ഉണ്ട്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ ലെഗ് ബൈ ആയി ബൗണ്ടറിയിലക്ക് പോകുന്ന പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നില്‍ക്കുന്ന മധ്യവയസ്കനായ ഒരു ചേട്ടന്‍. കഷ്ടപ്പെട്ട് ഓടി പന്ത് പിടിച്ച് ത്രോ ചെയ്യുന്നതിനിടെ ചേട്ടന്‍ വീണു പോയി. എന്നിട്ടും വീണിടത്തു കിടന്ന്...

ഓപ്പറേഷൻ കമലയ്ക്ക് നേതൃത്വം നൽകിയ വ്യവസായി കോൺ​ഗ്രസിൽ ചേർന്നു; രാഷ്ട്രീയത്തിൽ പലതും സംഭവിക്കുമെന്ന് ശിവകുമാർ

ബെം​ഗളൂരു: 2019ൽ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാറിനെ താഴെയിട്ട ഓപ്പറേഷൻ കമല പദ്ധതിക്ക് ചരടുവലിച്ച വിവാദ വ്യവസായി കോൺ​ഗ്രസിലേക്ക്. കടലൂർ ഉദയ് ​ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്ന്. ​ഗൗഡയെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ​പ്രയത്നിക്കുമെന്ന് ​ഗൗഡ ഉറപ്പ് നൽകിയതായും യാതൊരു...

ബിഹാറിനെ ഭയപ്പെടുത്തി സീരിയൽ കിസ്സർ; മതിൽ ചാടിക്കടന്ന് ആരോ​ഗ്യപ്രവർത്തകയെ ചുംബിക്കുന്ന വീഡിയോ പുറത്ത്

പട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോ​ഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു....

നിയമങ്ങള്‍ കര്‍ശനമായിരിക്കുന്നു, ഇത്തരം വണ്ടികള്‍ വാങ്ങാൻ ഒരുങ്ങുന്നവര്‍ ജാഗ്രത!

നമ്മുടെ രാജ്യത്ത് വാഹനങ്ങളിൽ നിന്നുള്ള ഹാനികരമായ വാതകങ്ങൾ തടയുന്നതിനുള്ള കൂടുതൽ ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിൻറെ ഭാഗമായി ഈ ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ പുതുക്കിയ ബിഎസ് 6 രണ്ടാംഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടും. ഇതോടെ വാഹന വ്യവസായം ഉടനടി അടിമുടി മാറും. ഈ പുതിയ നിയമങ്ങൾ നിലവിലുള്ള പഴയ വാഹനങ്ങളെയും പുതിയ വാഹനങ്ങളെയും...

മെഡിക്കൽ മിറാക്കിൾ!, ​ഗർഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി ദില്ലി എയിംസ്, പൂർത്തിയാക്കിയത് 90 സെക്കൻഡിൽ

ദില്ലി: ആരോ​ഗ്യരം​ഗത്ത് സുപ്രധാന നേട്ടവുമായി ദില്ലി എയിംസ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോൾ സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ...

എന്തൊരു ചൂടാണ്, ഒന്ന് കുളിച്ചേക്കാം; വൈറലായി ആന സ്വയം കുളിക്കുന്ന വീഡിയോ

ദിവസത്തിൽ ചില മണിക്കൂറുകളെങ്കിലും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യാത്തവരായി ആരും കാണില്ല. എത്രമാത്രം വീഡിയോയാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്നത് അല്ലേ? അതിൽ തന്നെ ഏറ്റവും ആരാധകരുള്ള ഒന്നാണ് മൃ​ഗങ്ങളുടെ വീഡിയോ. അതിപ്പോൾ പൂച്ചയായാലും ശരി ആനയായാലും ശരി വീഡിയോ ക്യൂട്ടോ ഫണ്ണിയോ ആണോ കാണാൻ ഇഷ്ടം പോലെ ആൾക്കാരുണ്ടാവും. അതുപോലെ ഒരു വീഡിയോ...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img