Friday, May 3, 2024

National

‘കാമുകിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണം’; കോടതിയെ സമീപിച്ച് യുവാവ്; കോടതിയുടെ മറുപടി!

അഹമ്മദാബാദ്: കാമുകിയെ ഭർത്താവിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ കോടതിയെ സമീപിച്ച് യുവാവ്. ​ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. യുവതിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും യുവതിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, യുവാവിന്റെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി 5000 രൂപ പിഴ വിധിച്ചു. യുവതിയുമായി താനുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. അവളുടെ ഇഷ്ടത്തിന്...

നേരത്തേ വന്നാൽ നേരത്തേ മടങ്ങാം; റമസാൻ നോമ്പുകാലത്ത് സർക്കാർ ജീവനക്കാരായ മുസ്ലിങ്ങൾക്ക് ജോലി സമയത്ത് ഇളവുമായി ബിഹാർ സർക്കാർ

പട്ന: റമസാൻ നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവുമായി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് മടങ്ങാമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുസ്ലീം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യം കണക്കിലെടുത്ത്, റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന്...

ഉദ്ഘാടനം കഴിഞ്ഞ് ആറാം ദിവസം; വെള്ളത്തിൽ മുങ്ങി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ; അപകടവും ഗതാഗതക്കുരുക്കും

ബംഗളൂരു: ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്‌ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ...

റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിക്കുന്നത് എപ്പോഴൊക്കെ?, ആ രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്-വീഡിയോ

മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നഷ്ടമായി. തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഹെഡിനെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ഓസ്ട്രേലിയക്ക് ആദ്യ തിരിച്ചടി നല്‍കിയത്. വിക്കറ്റെടുത്തശേഷം സിറാജ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് ഉയര്‍ന്നു ചാടി വിക്കറ്റ് ആഘോഷിക്കുകയും ചെയ്തത്. പിന്നീട്...

വിവാഹദിവസം പന്തലിലെത്താൻ മറന്ന് വരൻ; ഒടുവിൽ എത്തിയപ്പോൾ

പട്ന: വിവാഹ ദിവസം പന്തലിലെത്താൻ മറന്ന് വരൻ. ബിഹാറിലെ ഭഗൽപൂരിലെ സുൽത്താൻ ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ വരൻ വിവാഹവേദിയിൽ എത്തിയില്ല. വധുവും ബന്ധുക്കളും വരനെ കുറേ നേരം കാത്തിരുന്നെങ്കിലും കാണാതായതോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് ചൊവ്വാഴ്ചയാണ് വരൻ വധുവി​ന്റെ വീട്ടിലെത്തിയത്. എന്നാൽ, വിവാഹത്തിൽ നിന്ന്...

മമതയും അഖിലേഷും കൈകോർക്കുന്നു; ദേശീയ രാഷ്ട്രീയത്തിൽ പുതിയ മുന്നണിക്ക് നീക്കം

കൊൽക്കത്ത: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കം വീണ്ടും ശക്തമാകുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് കൊൽക്കത്തയിലെത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയെയും കോൺഗ്രസിനെയും ഒഴിവാക്കിയുള്ള പുതിയ നീക്കമാണ് മമത ലക്ഷ്യംവെക്കുന്നത്. https://twitter.com/samajwadiparty/status/1636699670323023874?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636699670323023874%7Ctwgr%5E2485ddd82b6ddb9a3cbaf56c9565902743539ee4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fmamata-banerjee-akhilesh-yadav-agree-on-new-front-211895 ബിജു ജനതാദൾ നേതാവ് നവീൻ പട്‌നായികിനെ കൂടി മുന്നണിയിലെത്തിക്കാൻ മമത...

ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചു, ഞെട്ടിക്കുന്ന കൊലപാതകം മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പ്രദേശത്തെ കോര്‍പ്പറേഷൻ അംഗം കൂടിയായ  വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. ജാട്ടിലെ സംഗോള റോഡിൽ അൽഫോൻസോ സ്‌കൂളിന് സമീപം വച്ച് ടാഡിന്റെ കാർ അജ്ഞാതര്‍ ആക്രമിക്കുകയുന്നു. അപ്രതീക്ഷതമായെത്തിയ അക്രമികൾ അദ്ദേഹത്തിന്  നേരെ വെടിയുതിർത്തു. പിന്നാലെ വിജയ് മരിക്കുകയായിരുന്നു.  വെടിയുതിര്‍ത്തതിന് പിന്നാലെ...

മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; പി.എഫ്.ഐ കേസിൽ കുറ്റപത്രം നൽകി എൻഐഎ

കൊച്ചി: പോപ്പുലർഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരാണുള്ളത്. ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തി. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ...

അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കണം; ജനങ്ങളുടെ പിന്തുണ തേടി ഗഡ്കരി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണമെന്ന നിര്‍ദേശമാണ് ഗഡ്കരി മുന്നോട്ടുവെച്ചിരിക്കുന്നത്. ‘അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ...

600 മദ്രസകൾ പൂട്ടി, മുഴുവനായും പൂട്ടണമെന്ന് കരുതുന്നു; അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ

ബെം​ഗളൂരു: മദ്രസകൾ ആവശ്യമില്ലെന്നും 600 മദ്രസകൾ താൻ പൂട്ടിയെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെൽ​ഗാവിയിലെ ശിവജി മഹാരാജ് ​ഗാർഡനിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിമന്ദ ബിശ്വ ശർമ്മ. ബം​ഗ്ലാദേശിൽ നിന്നും ആളുകൾ അസമിലേക്ക് വരികയാണെന്നും അവരവിടെ മദ്രസകൾ നിർമ്മിക്കുകയാണെന്നും ഹിമന്ദ ബിശ്വ ശർമ്മ പറയുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img