Friday, May 17, 2024

National

‘ആ പ്രസംഗത്തിന്‍റെ ലക്ഷ്യം പകലുപോലെ വ്യക്തം’; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്

തിരുവനന്തപുരം: വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും...

140 ദിവസത്തെ ഏറ്റവും കൂടിയ വര്‍ദ്ധന; കോവിഡ് ഇന്ത്യയില്‍ വീണ്ടും വ്യാപിക്കുന്നു; 7,605 പേര്‍ കൊറോണ പോസിറ്റീവ്

ഇന്ത്യയില്‍ കോവിഡ് വീണ്ടും വ്യാപനം. ഇന്നലെ 1300 പേര്‍ കൂടിയാണ് രോഗബാധിതരായത്. ഇതോടെ പോസിറ്റീവായ രോഗികളുടെ എണ്ണം 7,605 ആയി. കഴിഞ്ഞ 140 ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. 89,078 കോവിഡ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസം നടന്നു. പോസിറ്റിവിറ്റി നിരക്ക്...

‘മോദി സ‍ര്‍ക്കാരിന്റെ അജണ്ട: അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനം ജയിപ്പിച്ച നേതാവിനെ’: കോൺഗ്രസ്

ദില്ലി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമ‍ശിച്ച് കെസി വേണുഗോപാൽ. നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് കേവലമൊരു കാരണം പറഞ്ഞ് അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതൽ നടത്തിയിരുന്നത്. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ്...

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി; ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കി

ദില്ലി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല. ഗുജറാത്തിലെ വിചാരണ കോടതി വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ...

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി

ദില്ലി: കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി അടുത്ത മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിനും റിമാന്റിനും മാർഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.   സംയുക്തമായാണ് പ്രതിപക്ഷ പാർട്ടികൾ...

മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛനും അമ്മയും; 10 ലക്ഷം പേര്‍ കണ്ട വീഡിയോ

പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇവിടെ ചര്‍ച്ചയാകുന്നത്. മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറാത്തി നടന്‍ ഭൂഷന്‍ പ്രധാനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കടല്‍തീരത്ത് ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് യുവതി....

കര്‍ണാടക ബി.ജെ.പിയില്‍ ചേരിപ്പോര്; നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക ബി.ജെ.പിയിലെ ചേരിപ്പോര് നേതൃത്വത്തിന് തലവേദനയാവുന്നു. പ്രമുഖനേതാക്കളുടെ കൂറുമാറ്റത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും രൂക്ഷമാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായിരുന്ന മാദിഗ സമുദായവും ഇത്തവണ പാര്‍ട്ടിയെ കയ്യൊഴിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് പുതുതായി പാര്‍ട്ടിയിലെത്തിയ 21 നേതാക്കളുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. ഇതില്‍ 16 പേരും മാദിഗ...

ലണ്ടന്‍ പരാമര്‍ശം, വീട്ടില്‍ റെയ്ഡ്, ഒടുവില്‍ കോടതിയിലെ തിരിച്ചടി; ജോഡോ യാത്രക്ക് ശേഷം വിവാദമൊഴിയാതെ രാഹുല്‍

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം വിവാദങ്ങള്‍ ഒഴിയാതെ രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്ക് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് അകത്തും പുറത്തും അദാനി വിഷയം സജീവമാക്കിയിരുന്നു. ശേഷമാണ് അദ്ദേഹം ലണ്ടനില്‍ സന്ദര്‍ശനം നടത്തിയത്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇന്ത്യയിലെ ജനാധിപത്യത്തെ നിലവിലെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ചാണ് രാഹുൽ‌ ആദ്യം വിവാദത്തിലായത്. വിദേശത്ത്...

രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ; രാഹുല്‍ ഗാന്ധി ജയിലില്‍ കഴിയേണ്ടി വരുമോ? കോടതി നടപടി ഇപ്രകാരം

സുറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. എന്നാല്‍, നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. കോടതിയിൽ നിന്ന് തന്നെ രാഹുല്‍ ജാമ്യം നേടിയിട്ടുണ്ട്. 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഹൈക്കോടതിയില്‍...

അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും

ദില്ലി: മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ...
- Advertisement -spot_img

Latest News

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ഹെൽത്തിയല്ല!.; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

ന്യൂഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന...
- Advertisement -spot_img