Wednesday, September 17, 2025

Latest News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയി തുടരും; രാജി ആവശ്യം തള്ളി കോൺഗ്രസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് സിപിഎമ്മും ബിജെപിയും.

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത. 26, 27 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍

റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ ജയിൽ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സാധാരണ കേസുകളിൽ നിന്ന് വേറിട്ട് റ​ഹീ​മി​​ന്റെ കേ​സു​മാ​യി വൈ​കാ​രി​ക അ​ടു​പ്പ​മാ​യെ​ന്ന് ഒസാമ അൽ അമ്പർ പറഞ്ഞു. ഗൾഫ്...

അഗ്നിവീറിന് ലഭിച്ചത് ഇന്‍ഷൂറന്‍സ് മാത്രം, നഷ്ടപരിഹാരമല്ല; കേന്ദ്രത്തെ വിടാതെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അഗ്നിവീര്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സേവനത്തിനെതിരെ കൊല്ലപ്പെട്ട അഗ്നിവീര്‍ അജയകുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വകാര്യ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ ഇന്‍ഷൂറന്‍സും ആര്‍മി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് ഫണ്ടില്‍ നിന്നും 48 ലക്ഷം രൂപയുമാണ്...

കന്നഡ സ്ത്രീകള്‍ വിധിച്ചു; ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. തുടക്കം മുതല്‍ ഹാസനില്‍ ലീഡ് നിലനിര്‍ത്തിയ പ്രജ്വല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്. 2019 ലാണ് പ്രജ്വല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ,...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹവേരിയില്‍ മകന്‍ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിഎസ്.യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി വൈ രാഘവേന്ദ്രയ്‌ക്കെതിരെ വിമതനായി മത്സരിക്കുന്നുണ്ട് ഈശ്വരപ്പ. വിമത നീക്കത്തില്‍ നിന്ന്...

ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകന്‍ രണ്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....

‘കേരള സ്റ്റോറി റിയൽ സ്റ്റോറി’; എല്ലാവരെയും കാണിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് കുട്ടികളും അറിയട്ടെ. ലൗ ജിഹാദ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് മുസ്ലീങ്ങളിലെ ഒരു വിഭാഗമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് കേരള സ്‌റ്റോറി എല്ലാവരും കാണണമെന്നും തുഷാര്‍ വെള്ളാപ്പള്ളി...

‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ നിയമസഭാംഗത്വം രാജിവെച്ചു. സാവ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ കേതൻ ഇനാംദാറാണ് രാജിവെച്ചത്. തന്‍റെ 'ഉൾവിളി' കേട്ടുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്നും ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സ്പീക്കർക്ക് രാജിക്കത്ത് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ നേതാവാണ് കേതൻ ഇനാംദാർ. തന്‍റെ നീക്കം സമ്മർദതന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്‍റ്...

റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളെ ഗുജറാത്ത് സർവ്വകലാശാലയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടെയിലായിരുന്നു ആക്രമണം, ഹിതേഷ് മെവാദ, ഭാരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി അനധികൃതമായി സംഘം ചേരൽ, കലാപം, വ്യാജരേഖ ചമയ്ക്കൽ, മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കാമ്പസിനുള്ളിലെ...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img