Friday, March 29, 2024

Gulf News

മറ്റൊരാളുടെ ഫോട്ടോ എടുക്കരുത്, വോയിസ് പങ്കുവെക്കരുത്; സ്വകാര്യത ലംഘിച്ചാൽ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പിഴയുമായി യുഎഇ

ദുബൈ: വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎഇ. മറ്റൊരാളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 150,000 ദിർഹം പിഴയും തടവും ലഭിക്കും. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യത്തെ കിംവദന്തികളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും (2021ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 44) ചില...

യു.എ.ഇയിൽ പുതിയ ഇ-കോമേഴ്സ് നിയമം; ഇടപാടുകൾക്ക് കച്ചവടത്തിന്റെ നിയമപരിരക്ഷ

ദുബൈ: യു.എ.ഇയിൽ ഇ-കോമേഴ്സ് ഇടപാടുകൾക്ക് പരമ്പരാഗത കച്ചവടത്തിനുള്ള നിയമപരിരക്ഷകൾ ബാധകമാക്കി പുതിയ നിയമം. ഉപഭോക്താക്കളുടെ അവകാശങ്ങൾ മുതൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള നിയമങ്ങൾ ഇനി ഇ-കോമേഴ്സ് ഇടപാടുകൾക്കും ബാധകമായിരിക്കും. സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹാണ് പുതിയ ഇ-കോമേഴ്സ് നിയമത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. ഇടപാടുകൾ കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനും കൃത്യതയും...

വിപിഎൻ ഉപയോഗിക്കുന്ന പ്രവാസിയാണോ?; പിടിവീണാൽ 10 ലക്ഷം റിയാൽ പിഴയടക്കേണ്ടി വരും

റിയാദ്: വിർച്വൽ പ്രൈവറ്റ് നെറ്റ്​വർക്ക് (വിപിഎൻ) ഉപയോഗിച്ച് നിരോധിത വെബ് സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നവരെ പിടികൂടാൻ നടപടിയുമായി സഊദി അറേബ്യ. പൊലിസോ മറ്റു അധികാരികളോ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ കനത്ത നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതർ. പിടിക്കപ്പെട്ടാൽ 10 ലക്ഷം റിയാൽ ( രണ്ടേകാൽ കോടിയോളം ഇന്ത്യൻ രൂപ) പിഴയോ അല്ലെങ്കിൽ ഒരു...

ഇന്ത്യൻ ഉംറ തീർഥാടകരുടെ എണ്ണം കുത്തനെ കൂടി; ഈ വർഷം 12 ലക്ഷം പേർ എത്തിയതായി സഊദി മന്ത്രി

ന്യൂ​ഡ​ൽ​ഹി: 2023 ൽ ഇതുവരെ 12 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ ഉം​റ നി​ർ​വ​ഹി​ച്ച​താ​യി സഊദി അ​റേ​ബ്യ​ൻ ഹ​ജ്ജ്​-​ഉം​റ കാ​ര്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ ബി​ൻ ഫൗ​സാ​ൻ അ​ൽ റാബിഅ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 74 ശതമാനം വർധനയാണ് ഉംറ തീർഥാടകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹ​ജ്ജ്, ഉം​റ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കു​ശേ​ഷം ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി...

യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി ഖത്തര്‍

ദോഹ: താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിലായി. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് പ്രസിദ്ധീകരിച്ചത്.  ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം....

33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 258-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൽക്കർ ആണ് 223090 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം നവംബർ...

ലോകത്തിന്റെ ജലക്ഷാമം പരിഹരിക്കാൻ യുഎഇ; ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ദരിദ്ര രാജ്യങ്ങളിൽ എത്തിക്കും

ദുബൈ: ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലെ അറിവും അനുഭവവും പങ്കിടുമെന്ന് യുഎഇ. ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി COP28 ന്റെ ഭാഗമായാണ് യുഎഇയുടെ പ്രഖ്യാപനം. ക്ലൗഡ് സീഡിംഗ് രംഗത്ത് ഏറെ മുന്നേറിയ രാജ്യത്തിന്റെ പിന്തുണ ജലക്ഷാമം നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് ഗുണകരമാകും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി...

യുഎഇ ദേശീയദിനം: രണ്ടായിരത്തോളം തടവുകാർക്ക് മോചനം നൽകി ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് സുൽത്താനും

ദുബൈ: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും. രണ്ടായിരത്തോളം തടവുകാർക്കാണ് മോചനം ലഭിച്ചത്. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...

പ്രവാസികൾക്ക് സന്തോഷവാർത്ത; എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്

ജിദ്ദ: എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്. 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ എന്ന ഓഫറാണ് സഊദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെ യാത്രചെയ്യാം. പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്നതാണ് ഈ ഓഫർ. കേരളത്തിലേക്ക് ഉൾപ്പെടെ...

ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങൾ അറിയാം; ആദ്യപത്തിൽ ഇടം പിടിച്ച് ദുബൈ

ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ദുബൈ. ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023 (ജിപിസിഐ) ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ദുബൈ ഇടംപിടിച്ചത്. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം സ്ഥിരീകരിച്ചു. ജപ്പാനിലെ മോറി...
- Advertisement -spot_img

Latest News

കർണാടകയിൽ ഇക്കുറി കോൺഗ്രസ് നേട്ടം കൊയ്യുമെന്ന് സർവേ; വിഭാഗീയത ബി.ജെ.പിക്ക് തിരിച്ചടിയാകും

ബെംഗളൂരു: രണ്ടു പതിറ്റാണ്ടായി ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയത്തിന്റെ രണ്ടക്കങ്ങളിലേക്ക് കടന്നു കയറാൻ കഴിഞ്ഞിട്ടില്ല കോൺഗ്രസിന്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യു​മ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ വിജയം...
- Advertisement -spot_img