അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി യുഎഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി...
അബുദാബി: യുഎഇയില്‍ ഇന്‍റര്‍നെറ്റ് കോളിങിനായി 17 വോയ്സ് ആപ്പുകളാണ് (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അനുവദിച്ചിട്ടുള്ളതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനധികൃതമായി വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
നാട്ടിലേക്ക് വിളിക്കാനായി പ്രവാസികള്‍ സൗജന്യ ഇന്‍റര്‍നെറ്റ് കോളിങ് ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ, നിലവാരമുള്ള...
ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്ന് മുതൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ്. ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
നവംബർ ഒന്ന് മുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്...
റിയാദ്: സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ കുത്തിവെപ്പെടുക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുവാനും നിർദേശം നൽകി ആരോഗ്യ മന്ത്രാലയം . ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുള്ളതിനാൽ മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന...
ദുബൈ: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്വലാത്തുല്‍ കുസൂഫ് എന്ന് അറിയപ്പെടുന്ന ഗ്രഹണ നമസ്‍കാരം
ഈ വര്‍ഷത്തെ അവസാന സൂര്യ...
ദുബൈ: ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ മംഗളൂരു, ദില്ലി, ലക്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക്...
യു എ ഇയിൽ കനത്ത മൂടൽമഞ്ഞ് പിടിമുറുക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്ത് വ്യാപകമായി ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്.
രാത്രി മുതൽ നേരം പുലരുന്നത് വരെയാണ് യു എ ഇ യുടെ ഒട്ടുമിക്ക പ്രദേശങ്ങളും കനത്ത മൂടൽമഞ്ഞിന്‍റെ പിടിയിലമരുന്നത്. രാവിലെ നേരത്തേ ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നവർക്ക് വലിയ വെല്ലുവിളിയാണ് കാഴ്ചയെ മറയ്ക്കുന്ന മൂടൽമഞ്ഞ്....
ബഹറൈൻ: ബഹ്‌റൈനിൽ വിസിറ്റ് വിസയിൽ വന്ന് ജോലി ചെയ്യരുതെന്നും തൊഴിൽ വിസ രാജ്യത്ത് വരുന്നതിന് മുമ്പ് തന്നെ നേടണമെന്നും ഓർമിപ്പിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്ത് എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകൾ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണമെന്നും എൽ.എം.ആർ.എ ആവശ്യപ്പെട്ടു.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യവസ്ഥകളും റെസിഡൻസി നിയമങ്ങളുമുൾപ്പെടെ രാജ്യത്ത് ബാധകമായ എല്ലാ...
യു.എ.ഇയിൽ ഇനി തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ പരിരക്ഷ ലഭിക്കുന്നതാണ് പുതിയ സംവിധാനം.
ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നതുവരേയോ, അല്ലെങ്കിൽ മൂന്ന് മാസം വരേയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക. മാസന്തോറും അയാളുടെ ആദ്യശമ്പളത്തിന്റെ 60% തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക. എങ്കിലും മാസം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...