Gulf News

പാസ്‌പോര്‍ട്ടില്‍ ‘ഒറ്റപ്പേരു’ള്ളവരുടെ യുഎഇ പ്രവേശനം; വ്യക്തമാക്കി എയര്‍ ഇന്ത്യ

ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....

ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍...

ദുബൈയില്‍ ഇതുവരെ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍

ദുബൈ: ദുബൈയില്‍ ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.  151,600 ഗോള്‍ഡന്‍ വിസകളാണ് ഇതുവരെ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വിസ ലഭിച്ചത്....

തീർഥാടകരുടെ​ ഇൻഷുറൻസ്; സേവനത്തിന്​ 2764 ആരോഗ്യ സ്ഥാപനങ്ങൾ

ജിദ്ദ: ഉംറ സീസണിൽ രാജ്യത്ത് എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വിവിധ നഗരങ്ങളിലും മേഖലകളിലും ആരോഗ്യ സേവനം നൽകാൻ 2,764 ലധികം സ്ഥാപനങ്ങൾ. രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഇത്രയും സ്ഥാപനങ്ങളെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശ രാജ്യത്തുനിന്ന്​ ഉംറ നിർവഹിക്കാൻ വരുന്നവർക്ക്​ ഇതിന്റെ പ്രയോജനം നേടാമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 151 ആശുപത്രികൾ...

സൗദി സന്ദർശന വിസ കാലാവധിയിൽ മാറ്റം വരുത്തി

സൗദി അറേബ്യ സന്ദർശന വിസ കാലാവധിയിൽ മാറ്റം വരുത്തി. സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി പരമാവധി മൂന്ന് മാസമായി നിജപ്പെടുത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭയാണ് ഭേദഗതി അംഗീകരിച്ചത്. സന്ദർശന ആവശ്യത്തോടെയെടുക്കുന്ന ട്രാൻസിറ്റ് വിസാ കാലാവധിയും മൂന്ന് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിസയിൽ പരമാവധി സൗദിയിൽ തങ്ങാൻ കഴിയുന്ന...

ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക; വ്യക്തമാക്കി ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്....

യു.എ.ഇയിലെ കോവിഡ്‌നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ

യു.എ.ഇയിലെ ഏകദേശം രണ്ടരവർഷം നീണ്ടുനിന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ, ഇത് എല്ലായിടത്തും ബാധകമായിരിക്കുമോ..? അല്ല, മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ട്. ആരാധനാലയങ്ങളും പള്ളികളുമുൾപ്പെടെയുള്ള ഓപ്പൺ ആന്റ് ക്ലോസ്ഡ് സ്‌പേസുകളിലെല്ലാം മാസ്‌ക് ഓപ്ഷണൽ ആയിരിക്കുമെങ്കിലും, നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള പ്രത്യേക കേന്ദ്രങ്ങളിലും...

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി

അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകള്‍ ഏകീകരിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ...

ദുബൈയില്‍ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടും

ദുബൈ: ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദുബൈ റെഡിന്' വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത...

ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകള്‍; മുന്നില്‍ ഇന്ത്യക്കാര്‍

ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.  10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img