Tuesday, September 17, 2024

Gujarat

ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ഒരു വർഷത്തിനുള്ളിൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്തതത് ഇരട്ടിയിലധികം പേര്‍

അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. പൗരത്വം ഉപേക്ഷിച്ച് പാസ്‌പോർട്ടുകൾ സറണ്ടര്‍ ചെയ്തവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ 485 പാസ്പോർട്ടുകളാണ് സറണ്ടർ ചെയ്തത്. 2022 ൽ പാസ്‌പോർട്ട് സറണ്ടർ ചെയ്തവരുടെ എണ്ണം 241 ആയിരുന്നു. അതേസമയം, 2024 മെയ് വരെ 244- പാസ്‌പോർട്ടുകൾ...

‘ബുദ്ധമതം പ്രത്യേക മതം’; ഹിന്ദുക്കൾക്ക് മതം മാറാൻ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത്

ഗാന്ധിനഗർ: ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവർത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിൻ്റെ മുൻകൂർ അനുമതി വേണമെന്നും വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. ഇതു സംബന്ധിച്ച സർക്കുലർ ഏപ്രില്‍ എട്ടിന് സർക്കാർ പുറത്തിറക്കി. ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകള്‍ നിയമപ്രകാരം...

‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എ നിയമസഭാംഗത്വം രാജിവെച്ചു. സാവ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ കേതൻ ഇനാംദാറാണ് രാജിവെച്ചത്. തന്‍റെ 'ഉൾവിളി' കേട്ടുകൊണ്ടാണ് രാജിതീരുമാനമെടുത്തതെന്നും ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സ്പീക്കർക്ക് രാജിക്കത്ത് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ നേതാവാണ് കേതൻ ഇനാംദാർ. തന്‍റെ നീക്കം സമ്മർദതന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്‍റ്...

റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളെ ഗുജറാത്ത് സർവ്വകലാശാലയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടെയിലായിരുന്നു ആക്രമണം, ഹിതേഷ് മെവാദ, ഭാരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി അനധികൃതമായി സംഘം ചേരൽ, കലാപം, വ്യാജരേഖ ചമയ്ക്കൽ, മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കാമ്പസിനുള്ളിലെ...

പ്രധാന ഡാമുകളടക്കം തുറന്നുവിട്ടു, നദികൾ കരകവിഞ്ഞു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴ. ഡാമുകൾ തുറന്നതോടെ വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. വെള്ളമുയർന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നർമ്മദ അടക്കം ഡാമുകൾ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ...

വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു; അനിയത്തിയെ വിവാഹം ചെയ്ത് വരൻ

അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ഭാവ്‌നഗറിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഭാവ്നഗർ സ്വദേശിനിയായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാൽ റാണാഭായിയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവമുണ്ടായത്. വരനായ വിശാലിനൊപ്പം വിവാഹ ചടങ്ങുകൾ നടത്തുന്നതിനിടെ വധുവായ ഹേതൽ പെട്ടന്ന്...

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ ഗുജറാത്തിൽ; കണക്കുകൾ പുറത്ത്‌

അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയതത് ഗുജറാത്തിലെന്ന് റിപ്പോർട്ട്. 80 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തെട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. 76 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. 41 ആളുകളാണ് ഇവിടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിൽ 40 ഉം ബിഹാറിൽ 38 പേരും ഇത്തരത്തിൽ...

കസ്റ്റഡി മരണങ്ങളിൽ മുന്നിൽ ​ഗുജറാത്ത്; അറസ്റ്റിലായത് 200ലേറെ പൊലീസുകാർ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം കസ്റ്റഡി മരണങ്ങളിൽ മുന്നിൽ ബിജെപി ഭരിക്കുന്ന ​ഗുജറാത്തെന്ന് കണക്കുകൾ. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2021ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതിൽ 23 പേരും മരിച്ചത് ​ഗുജറാത്തിലാണ്. 2015- 20 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളിൽ 53 ശതമാനം...

മദ്യലഹരിയില്‍ യുവാവിന്‍റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി, പുറത്തെടുത്തത് 10 ദിവസം കഴിഞ്ഞ്

ഭുവനേശ്വര്‍:  ഗുജറാത്തില്‍ യുവാവിനോട് സുഹൃത്തുക്കളുടെ കൊടും ക്രൂരത. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. പത്ത് ദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കൃഷ്ണ റൗട്ട് എന്ന യുവാവിനെ ഒപ്പം മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കടുത്ത വേദനയുമായി സ്വന്തം നാടായ ഭുവനേശ്വരിലെത്തിയ യുവാവിനെ  പത്തുദിവസത്തിന് ശേഷം  ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന്...
- Advertisement -spot_img

Latest News

‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...
- Advertisement -spot_img