Wednesday, February 4, 2026

drugs

എം.ഡി.എം.എ.യുമായി ചേവാര്‍ സ്വദേശി അറസ്റ്റില്‍

ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറും സംഘവും അസറിന്റെ ദേഹപരിശോധന നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

മാരക വിഷമുള്ള മയക്കുമരുന്നുകൾ വിപണിയിൽ, ഈ വർഷം ഇതുവരെ 16986 കേസുകൾ; ശക്തമായ നടപടി -മുഖ്യമന്ത്രി

മാരകമായ മയക്കുമരുന്നുകൾ വിപണിയിൽ സജീവമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറി. നാടാകെ പ്രതിരോധം തീർക്കണം. സർക്കാർ നടപടി ശക്തമാക്കും. മയക്കുമരുന്നിൽ മാരക രാസവസ്തുക്കൾ ഉണ്ട്. സർക്കാർ ഗൗരവത്തോടെ ഇതിനെ കാണുന്നു. വരുന്ന ഒക്ടോബർ രണ്ടിന് പ്രതിരോധത്തിന് സംസ്ഥാന തലത്തിൽ തുടക്കം കുറിക്കും. യുവാക്കൾ മുൻനിരയിൽ പങ്കുചേരണം. നാട്ടിലുള്ള സംഘടനകളും സാമൂഹിക കൂട്ടായ്മകളും...
- Advertisement -spot_img

Latest News

കണ്ണൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം

കണ്ണൂർ: കണ്ണൂർ മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി...
- Advertisement -spot_img