മുംബൈ: അടുത്തമാസം 23ന് കൊച്ചിയില് നടക്കുന്ന ഐപിഎല് മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന് അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില് പങ്കെടുക്കാനായി പേര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇതില് 714 ഇന്ത്യന് കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ബെന് സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയന് ഓള് റൗണ്ടര്...
ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് മിഷന് 2023 ജനുവരിയില് ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെ ആരംഭിക്കും. നിലവിലെ ക്യാപ്റ്റന് രോഹിത് ശര്മ്മ, മുന് നായകന് വിരാട് കോഹ്ലി ഇനി ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമാകില്ല എന്നതാണ് വലിയ വാര്ത്ത. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്ദിക് പാണ്ഡ്യയെ ഏല്പ്പിക്കും.
രോഹിത് ശര്മ്മ, വിരാട് കോഹ്ലി, മുഹമ്മദ്...
ക്രൈസ്റ്റ് ചര്ച്ച്: ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്ഡ് പരമ്പരയിലും സമ്പൂര്ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര് ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്ഡിനെതിരെയുള്ള അവസാന ഏകദിനത്തില് 16 പന്തില് 10 റണ്സ് മാത്രമാണ് താരം നേടിയത്. ഡാരി മിച്ചലിന് വിക്കറ്റ് നല്കി റിഷഭ് പന്ത് മടങ്ങുകയായിരുന്നു. ഇന്ത്യന് ടീം മാനേജ്മെന്റിനെതിരെയും ക്യാപ്റ്റന് ശിഖര് ധവാനെതിരെയും...
അഡ്ലെയ്ഡ്: കഴിഞ്ഞ വര്ഷം യുഎഇയില് നടന്ന ടി20 ലോകകപ്പില് സൂപ്പര് 12 റൗണ്ടിലെ ആദ്യ മത്സരത്തില് ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്ത്തിയ 151 റണ്സ് വിജയലക്ഷ്യം പാക് നായകന് ബാബര് അസമും മുഹമ്മദ് റിസ്വാനും ചേര്ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള് ഇന്ത്യ തലകുനിച്ച് മടങ്ങി. ആ തോല്വി...
അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില് സെമി ഫൈനലില് ഇംഗ്ലണ്ടിനെതിരെ 40 പന്തില് 50 റണ്സാണ് കോലി നേടിയത്. ഹാര്ദിക്കിനൊപ്പം (63) ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നതില് കോലി വലിയ പങ്കുവഹിച്ചു. ഇതിനിടെ ടി20 ക്രിക്കറ്റില് ഒരു സുപ്രധാന നാഴികക്കല്ലും കോലി പിന്നിട്ടു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില് 4000 റണ്സ് പിന്തുടരുന്ന ആദ്യ താരമായിരിക്കുകയാണ് കോലി....
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനല് കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില് ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന് തോല്വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്ലെയ്ഡ് ഓവലില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 168 റണ്സാണ് നേടിയത്. മറുപടി ബാറ്റിംഗില് ഇംഗ്ലണ്ട് 16 ഓവറില് വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു....
അഡ്ലെയ്ഡ്: ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞപ്പോൾ ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്ത്തിയ 128 റണ്സ് ലക്ഷ്യം 18.1 ഓവറിലാണ് പാകിസ്ഥാന് മറികടന്നത്. അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തുണയായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക....
പെര്ത്ത്: ടി20 ലോകകപ്പില് പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെ. പെര്ത്തില് നടന്ന മത്സരത്തില് ഒരു റണ്സിനായിരുന്നു സിംബാബ്വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്വെ നിശ്ചിത ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 130 റണ്സാണ് നേടിയത്. മറുപടി ബാറ്റിംഗില് പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില് 129 റണ്സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില് ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ...
മുംബൈ: ഇന്ത്യന് ക്രിക്കറ്റില് ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന് പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്ക്ക് ലഭിക്കും. ടെസ്റ്റില് 15 ലക്ഷവും ഏകദിനത്തില് 6 ലക്ഷവും രാജ്യാന്തര ടി20യില് 3 ലക്ഷവുമാണ് വനിതാ താരങ്ങള്ക്ക് ഓരോ മത്സരങ്ങള്ക്കും പുരുഷന്മാരുടേതിന് സമാനമായി...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...