Saturday, May 25, 2024

congress

സിറ്റിംഗ് എംഎൽഎ കോൺഗ്രസിൽ; ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി

ജാര്‍ഖണ്ഡിലെ ബിജെപി നേതാവും മണ്ഡു മണ്ഡലത്തിലെ എംഎല്‍എയുമായ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് ജയ് പ്രകാശ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഗുലാം അഹ്‌മദ് മിര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാകൂര്‍, മന്ത്രി ആലംഗിര്‍ ആലം എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബിജെപിയുടെ ആശയങ്ങള്‍ തന്റെ പിതാവ്...

അനുകൃതി കോണ്‍ഗ്രസ് വിട്ടത് ഇഡി നോട്ടീസിന് പിന്നാലെ; ബിജെപിയില്‍ ചേരുമെന്ന് സൂചന

ദില്ലി: പ്രശസ്ത മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിന് പിന്നാലെയാണ് അനുകൃതി കോണ്‍ഗ്രസ് വിട്ടത്. വന അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് അനുകൃതിക്കും ഭര്‍തൃപിതാവ് ഹരാക് സിംഗ് റാവത്തിനും ഇഡി നോട്ടീസ് അയച്ചത്. അതേസമയം,...

കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുന്ന പാര്‍ട്ടി; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടുമെന്ന് പത്മജ വേണുഗോപാല്‍

സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണെന്നും സ്ത്രീകളെ മുന്നേറാന്‍ അനുവദിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകളായതിനാല്‍ കോണ്‍ഗ്രസില്‍ ഒരു മൂലയില്‍ ആയിരുന്നു സ്ഥാനമെന്നും പത്മജ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടും. കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞുപോയി. ചേട്ടന്...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; അക്രമം ബൈക്ക് തടഞ്ഞ് നിര്‍ത്തി

മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍...

നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരന്‍; പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി. ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നത് കോൺ​ഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ്...

അയോധ്യ അവധി പ്രഖ്യാപനം തുടരുന്നു, കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനിൽക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആദ്യമായാണ് കോൺ​ഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിൻ്റെ ഭാഗമായി...

വൈ എസ് ശർമ്മിളക്ക് പിന്നാലെ അമ്മ വൈ എസ് വിജയമ്മയും കോൺ​ഗ്രസിൽ ചേർന്നേക്കും

ബെം​ഗളൂരു: ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും മകൾ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിൽ ചേർന്നേക്കും. നാളെ വൈഎസ്ആർടിപി എന്ന തന്‍റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താനിരിക്കുകയാണ് വൈ എസ് ശർമിള. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ പാർട്ടിയുടെ മുഖമായി ഇരുവരെയും നിർത്താനാണ് കോൺഗ്രസ്...

ജാതിതിരിഞ്ഞ് ഒറ്റക്കെട്ടായി കോൺഗ്രസ്-ബിജെപി എംഎൽഎമാര്‍: ജാതി സെൻസസിന്റെ പേരിൽ കര്‍ണാടകത്തിൽ വീണ്ടും പ്രതിസന്ധി

ബെംഗളൂരു: ജാതി സെൻസസിന്‍റെ പേരിൽ കർണാടകയിൽ വീണ്ടും പ്രതിസന്ധി. ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎമാര്‍ സര്‍ക്കാരിന് സംയുക്ത നിവേദനം നൽകി. കർണാടകയിൽ നിലവിലുള്ള ജാതിസെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പാര്‍ട്ടി ഭിന്നത മറന്ന് സമുദായ ഐക്യം മുൻനിര്‍ത്തി എംഎൽഎമാര്‍...

ഛത്തീസ്ഗഢ് നിയമസഭയില്‍ 80 ശതമാനം എംഎല്‍എമാരും കോടിപതികള്‍; ആസ്തിയില്‍ ഒന്നാം സ്ഥാനത്ത് ബിജെപി

ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 80 ശതമാനം പേരും കോടിപതികള്‍. തിരഞ്ഞെടുക്കപ്പെട്ട 90 എംഎല്‍എമാരില്‍ 72 പേരും കോടികള്‍ ആസ്തിയുള്ളവരാണ്. ബിജെപി എംഎല്‍എമാരാണ് സമ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 54 ബിജെപി എംഎല്‍എമാരില്‍ 43 പേര്‍ക്കും കോടികളുടെ ആസ്തിയുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ 35 എംഎല്‍എമാരില്‍ 83 ശതമാനവും കോടീശ്വരന്‍മാരാണ്. ബിജെപി എംഎല്‍എ...

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നായി ചുരുങ്ങി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാർട്ടി. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ,...
- Advertisement -spot_img

Latest News

ഒടുവില്‍ സഞ്ജുവും രാജസ്ഥാനും വീണു, ഐപിഎല്ലില്‍ കൊല്‍ക്കത്ത – ഹൈദരാബാദ് കലാശപ്പോര്

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ 36 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഫൈനലില്‍ കൊല്‍ക്കത്ത...
- Advertisement -spot_img