Sunday, May 19, 2024

congress

അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പരാജയം ഉറപ്പ് -സിദ്ധരാമയ്യ

ബംഗളൂരു: ഉടൻ നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിൽ ഇ.ഡിയെയും ഇൻകംടാക്സ് വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു. അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു....

ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിലേക്ക്? വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ

ബംഗളൂരു: ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആം ആദ്മി പാർട്ടിയിലെ 100 പ്രവർത്തകരും കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സഖ്യത്തിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്. ഈ നേതാക്കളുടെ അപേക്ഷ പാർട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്....

രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌തി കണക്ക്; 6,046 കോടിയുമായി ബിജെപി ഒന്നാമത്; ബിജെപിയുടെ മൂന്നിലൊന്നുപോലും എത്താനാകാതെ മറ്റുള്ളവർ

ന്യൂഡൽഹി ∙ രാജ്യത്തെ 8 ദേശീയ പാർട്ടികൾ 2021-22 സാമ്പത്തിക വർഷം വെളിപ്പെടുത്തിയ ആകെ ആസ്തി 8,829.16 കോടി രൂപ. തൊട്ടുമുൻപത്തെ വർഷം ഇത് 7,297.62 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ ആസ്തി ബിജെപിക്കാണ് (6,046.81 കോടി). ഏറ്റവും കുറവ് ആസ്തി നാഷനൽ പീപ്പിൾസ് പാർട്ടിക്കാണ്– 1.82 കോടി രൂപ. അതുകഴിഞ്ഞാൽ സിപിഐ (15.67 കോടി)....

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി; ആര്‍.എസ്.എസ് സ്ഥാപകനെ കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കി

ബംഗളൂരു: ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിലാണ് കർണാടകയിലെ ക്രിസ്ത്യൻ മതപ്രബോധന പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയിൽ...

ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു, മധ്യപ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

ഭോപ്പാൽ: മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺഗ്രസിൽ ലയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് –ബിജെപി ബന്ധമുണ്ടായിരുന്ന സംഘടന കോൺ​ഗ്രസിൽ എത്തിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും കൂടിയായ ബജ്റം​ഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. കോൺഗ്രസിന്റെയും കമൽനാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്റം​ഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ...

“കർണാടകയിൽ വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം തിരുത്താൻ കോൺഗ്രസ് സർക്കാർ”

ബംഗളൂരു: ബി.ജെ.പി സർക്കാർ കാവിവത്കരിച്ച വിദ്യാഭ്യാസമേഖലയിൽ അഴിച്ചുപണിക്ക് കോൺഗ്രസ് സർക്കാർ. സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിച്ച പാഠപുസ്തകങ്ങളിൽ മാറ്റംവരുത്തുമെന്നും ഇതിനായി വിദഗ്ധ സമിതിക്ക് ഉടൻ രൂപം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും പുരോഗമന എഴുത്തുകാരുടെ രചനകളടക്കം ഒഴിവാക്കുകയും ചെയ്തിരുന്നു. അംബേദ്കറിന്റേതടക്കമുള്ള...

കർണാടകയിൽ വകുപ്പ് വിഭജനമായി; ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ…

ബെം​ഗളൂരു: കർണാടക സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് നൽകാനാണ് തീരുമാനം. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകും. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നൽകിയപ്പോൾ വ്യവസായം എം ബി പാട്ടീലിനാണ് നൽകിയിരിക്കുന്നത്. കൃഷ്ണ ബൈര ഗൗഡ റവന്യൂ വകുപ്പും, മൈനിങ് &...

കര്‍ണാടക നിയമസഭ ‘ശുദ്ധീകരിക്കാന്‍’ ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

ദില്ലി : മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂൺ 12 ന് ജബല്‍ പൂരില്‍ തുടക്കമാകും. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുലിന്‍റെ സംസ്ഥാനപര്യടനം യോഗത്തില്‍ നിശ്ചയിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍...

‘അഞ്ച് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കും’; കർണാടകയിൽ രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കും....
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img