Monday, April 29, 2024

2023 WORLD CUP

സെമിയിലെത്താന്‍ പാകിസ്ഥാന്‍ നന്നായി പാടുപെടും! കണക്കിലെ കളിയിങ്ങനെ

ബംഗളൂരു: നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയെങ്കിലും ഏകദിന ലോകകപ്പില്‍ സെമിയില്‍ കടക്കുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ബാലികേറാമല. ഇപ്പോള്‍ അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന് അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രം മതിയാവില്ല. നിലവില്‍ നാലാമതുള്ള ന്യൂസിലന്‍ഡ്, ശ്രീലങ്കയോട് തോല്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ അവരുടെ അവസാന രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും വേണം. അഫ്ഗാന് ശക്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെയാണ്...

ഗ്രൗണ്ടില്‍ സുജൂദ് ചെയ്യാന്‍ ശ്രമിച്ച് മുഹമ്മദ് ഷമി പിന്മാറിയെന്ന് സോഷ്യല്‍ മീഡിയ!

മുംബൈ: മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഈ ലോകകപ്പില്‍ മുഹമ്മദ് ഷമി കളിച്ചത്. വീഴ്ത്തിയതാവട്ടെ 14 വിക്കറ്റുകളും. രണ്ട് തവണ അഞ്ച് വിക്കറ്റും നേടി. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ടീമിലെത്തിയ ഷമി ടീമിന്റെ നെടുംതൂണാവുകയാണ്. ശ്രീലങ്കയേയും തകര്‍ത്തതോടെ ഏകദിന ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ...

ഏകദിന ലോകകപ്പ്: ‘ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോള്‍, അല്ലെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല’; ആരോപണവുമായി പാക് താരം

ഐസിസിയ്ക്കും ബിസിസിഐയ്ക്കും എതിരെ വിചിത്ര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ. ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോളുകളാണെന്ന് തോന്നുന്നെന്നും തങ്ങളുടെ മത്സരങ്ങളില്‍ ഉടനീളം ഇന്ത്യന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന പന്തുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ റാസ പറഞ്ഞു. ഒരു ടിവി പരിപാടിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട്...

ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താൻ സെമി ഫൈനലിലെത്തുമോ ? സാധ്യതകളിങ്ങനെ

ലോകകപ്പിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു പാകിസ്താന്റെ വിജയാഘോഷം. ഇതോടെ പാകിസ്താൻ സെമി ഫൈനലിലേക്ക് മുന്നേറുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ലോകകപ്പിൽ ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല. ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാവർക്കും സെമിയിലേക്ക് സാധ്യതകളുണ്ട്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താനിപ്പോൾ. ഏഴ് മാച്ചുകളിൽ മൂന്നെണ്ണം ജയിച്ച്...

പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ പാക് ഫീല്‍ഡര്‍മാരുടെ ‘ചതി’ പ്രയോഗം, ആരോപണവുമായി ആരാധകര്‍

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ ബൗണ്ടറിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. വലിയ സ്കോര്‍ പിറന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് ഫീല്‍ഡര്‍മാര്‍ ബോധപൂര്‍വം ബൗണ്ടറി റോപ്പ് തള്ളിവെച്ചുവെന്നാണ് ചിത്രങ്ങള്‍ സഹിതം ആരാധകര്‍ ആരോപിക്കുന്നത്. ശ്രീലങ്കക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിനെ(77 പന്തില്‍122) ഇമാം ഉള്‍ ഹഖ് ബൗണ്ടറിക്കരികില്‍ ക്യാച്ചെടുത്തത്...

ആദ്യ മത്സരം തന്നത് വലിയ സൂചന, 2007 മുതൽ 2019 ലോകകപ്പ് വരെയുള്ള കണക്കുകളിലെ സാമ്യത ഇന്നലെയും; കപ്പ് അവർക്ക് തന്നെ!

ചില കാര്യങ്ങൾ അങ്ങനെയാണ് തുടക്കം തന്നെ നമുക്ക് ചില സൂചനകൾ കിട്ടും. ആദ്യം അത് നമുക്ക് മനസിലാക്കണം എന്നില്ല, എന്നാൽ എല്ലാം കഴിഞ്ഞ് അവസാനം അത് സംഭവിച്ച് കഴിയുമ്പോൾ നമുക്ക് ഞെട്ടൽ ഉണ്ടാകും. 2007 മുതൽ 2019 വരെയുള്ള 4 ലോകകപ്പുകളിൽ കണക്കുകൾ നോക്കിയാൽ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി നേടിയ നേടിയ താരത്തിന്റെ ടീം...

ലോകകപ്പ് 2023: ശ്രേയസ് അയ്യര്‍ പുറത്തേയ്ക്ക്, പകരക്കാരനാവാന്‍ ആ താരം

ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശ്രേയസ് അയ്യരുടെ പരിക്ക് ഇന്ത്യയ്ക്ക് തലവേദന ആയിരിക്കുകയാണ്. താരത്തെ ഫിറ്റാക്കി ഏഷ്യാ കപ്പിന് ഇറക്കാമെന്നാണ് ടീം മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍ നേപ്പാളിനെതിരേ ഫീല്‍ഡ് ചെയ്യവെ ശ്രേയസിന് വീണ്ടും പരിക്കേറ്റു. ഇതോടെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന ഓസീസ് പരമ്പരയും പിന്നാലെ...

ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി പുറത്ത്

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമര്‍പ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുക. നോക്കൗട്ട് മത്സരങ്ങളൊഴികെയുള്ള മത്സരങ്ങളൊന്നും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വേദി മാറുമോ എന്ന കാര്യത്തില്‍...

മോദി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്നതിൽ ആശങ്കയെന്ന് പാകിസ്താൻ

കറാച്ചി: ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തരുതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണിത്. ഫൈനൽപോലുള്ള നോക്കൗട്ട് മത്സരങ്ങൾക്കല്ലാതെ പാക് താരങ്ങളെ അഹ്മദാബാദിൽ കളിപ്പിക്കരുതെന്ന് പി.സി.ബി അധ്യക്ഷൻ നജാം സേതി ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേയോട് വ്യക്തമാക്കി....

ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ആ രണ്ട് പേരെ ടീമില്‍നിന്ന് പുറത്താക്കിയേനെ; തുറന്നടിച്ച് ശ്രീകാന്ത്

വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍...
- Advertisement -spot_img

Latest News

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം

അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂ‍ഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം...
- Advertisement -spot_img